നേതാക്കളും സരിതയുമായുള്ള ലൈംഗിക ബന്ധം; ഭാര്യമാര്‍ പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സരിത എസ് നായരും കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളും തമ്മിലുണ്ടായ ലൈംഗിക ബന്ധം സോളാര്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതോടെ ഇതേക്കുറിച്ചുള്ള വിവാദം വീണ്ടും പുകയുകയാണ്. കേരളം കണ്ട വലിയ അഴിമതിക്കേസുകളിലൊന്നായ സോളാര്‍ ലൈംഗിക കേസായി മാറുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

എന്തുതന്നെയായാലും സോളാറില്‍ മുഖം നഷ്ടപ്പെട്ടതോടെ ആരോപണ വിധേയരായ നേതാക്കള്‍ എങ്ങിനെ ജനങ്ങളെ വീണ്ടും അഭിമുഖീകരിക്കുമെന്നത് വലിയ വിഷയം തന്നെയാണ്. അതേസമയം, ഇവരുടെ കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങളും പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ലൈംഗിക വിഷയമായതിനാല്‍ പലരുടെയും കുടുംബാന്തരീക്ഷം തകര്‍ന്ന നിലയിലാണെന്നും പറയപ്പെടുന്നു.

സോളാര്‍; ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും പാരവെച്ചത് ചെന്നിത്തലയോ?

oommen-chandy-10-1510281638.jpg -Properties

എന്നാല്‍, ആരോപണ വിധേയരായ ഭൂരിപക്ഷം നേതാക്കളുടെയും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ സരിതയുമായുള്ള ബന്ധം നിഷേധിക്കുകയാണ്. സരിതയെ ദില്ലിയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പറയുന്ന കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നേരത്തെ തന്നെ പറഞ്ഞത് ആ പരിപ്പ് ഇവിടെ വേവില്ലെന്നാണ്. ജോസ് കെ മാണിയെ അത്രയും വിശ്വാസമാണെന്നര്‍ഥം.

ഹൈബി ഈഡന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കും ഭാര്യമാരുടെ പൂര്‍ണ പിന്തുണയുണ്ട്. അതേസമയം, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന്റെ കുടുംബ ജീവിതത്തില്‍ സോളാര്‍ വിഷയം ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ മന്ത്രി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരുടെ കുടുംബത്തിലും സോളാര്‍ അലയടിച്ചു. നേതാക്കള്‍ക്കെതിരായ സരിതയുടെ വിശദമായ മൊഴി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുമ്പോള്‍ ഇവരുടെ രാഷ്ട്രീയ ജീവിതത്തില്‍ മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കിടയിലും പേരുദോഷമുണ്ടാകുമെന്നുറപ്പാണ്.

English summary
congress leaders wife's against Saritha allegation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്