കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ പ്രതിരോധിക്കാന്‍ ഒപ്പം ചേര്‍ന്ന് ജനത; കര്‍ഫ്യൂവിന് പൂര്‍ണ്ണ പിന്തുണയുമായി കേരളം

  • By Anupama
Google Oneindia Malayalam News

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്താകമാനം ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ രാത്രി 8 വരെയാണ് ജനതാ കര്‍ഫ്യൂ. കേരളത്തിലും ജനതാ കര്‍ഫ്യൂ പൂര്‍ണ്ണമാണ്. താരതമ്യേ വലിയ നഗരങ്ങളായ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങില്‍ ജനത കര്‍ഫ്യൂവിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. നിരത്തില്‍ വാഹ്നങ്ങളും കുറവാണ്. സ്വകാര്യ വാഹനങ്ങളില്‍ പോലും ആളുകള്‍ പുറത്തേക്കിറങ്ങുന്നില്ലയെന്നത് ആശ്വസിക്കാനാവുന്ന കാര്യമാണ്.

തിരുവനന്തപുരത്തെ തിരക്കുണ്ടാകാറുള്ള മേഖലയൊക്കെയും ആള്‍ത്തിരക്കൊഴിഞ്ഞു. ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഒരാഴ്ച്ചയായി ഇവിടെ ജനതിരക്ക് കുറവാണ്. എന്നാല്‍ ഇന്ന് മേഖലകളും വിജനമാണ്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്.

janata curfew

ചില പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതേ സമയം സെക്രട്ടറിയേറ്റിന് മുന്നില്‍ സാധാരണ കാണാറുള്ള സമരക്കാരോ പ്രതിഷേധക്കാെേരാ പോലും ഇന്ന് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം തന്നെ ബേര്‍ഡിന്റെ നിര്‍ദേശ പ്രകാരം അടച്ചിട്ടുണ്ട്.

തൃശൂരിലും കോഴിക്കോട്ടും എറണാകുളത്തും ജനത കര്‍ഫ്യൂവിനോട് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. ഇവിടെയൊക്കെയും ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. രാജ്യത്ത് തന്നെ തൃശൂരിലായിരുന്നു ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ രോഗം പൂര്‍ണ്ണമായും മാറിയിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. പള്ളികളും അടച്ചിട്ടുണ്ട്.
കൊച്ചി മേട്രോയും സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

കോഴിക്കോട്ടെ പ്രധാന മാര്‍ക്കറ്റുകളായ മിഠായി തെരുവിലും പാളയത്തുമെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജിലും ബിച്ച് ആശുപത്രിയിലുമായി 38 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കോട്ടയത്ത് പല വിശ്വാസികളും ഓണ്‍ലൈന്‍ മാര്‍ഗമാണ് കുര്‍ബാനയില്‍ പങ്കെടുത്തത്.

കാസര്‍ഗോഡ് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ തന്നെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഫ്യൂ ദിനത്തില്‍ ശുചീകരണ പ്രവൃത്തികള്‍ക്കും കേരളം വലിയ പ്രധാന്യമാണ് നല്‍കിയത്. വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും ശുചിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്ത് അഗ്നിശമന സേന പ്രവര്‍ത്തകര്‍ ബസ് സ്റ്റോപ്പുകള്‍ വൃത്തിയാക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പാലക്കാടും അഗ്നി രക്ഷാ സേന റെയില്‍വേ സ്റ്റേഷന്‍ രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയാണ്.

English summary
Coronavirus: Janatha Curfew Gets Full Support In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X