കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത ലോകസൃഷ്ടിക്കായി പ്രവർത്തിച്ചയാളാണ്: കാൾ മാർക്സ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത ലോകസൃഷ്ടിക്കായി പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ‌്തയാളാണ‌് കാൾ മാർക‌്സ‌് എന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ പറഞ്ഞു. ചൂഷണമില്ലാത്ത വ്യവസ്ഥ രാജ്യത്ത് സാധ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഒറ്റപ്പാലം വാണിയംകുളം വാമനൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാൾ മാർക്സ് 200ാം ജൻമവാർഷികത്തോടനുബന്ധിച്ച് മാക്സിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിമ ഉടമ സമ്പ്രദായത്തിനു നേരെ തെരുവിൽ പോരാടിയ നേതവാണ് മാർക്സ്. ലോകത്തിനുതന്നെ വഴികാട്ടിയായി ഒരിക്കലും അസ‌്തമിക്കാത്ത പ്രത്യയശാസ‌്ത്രം അദ്ദേഹം വിഭാവനം ചെയ‌്തു.

karl-marx5-

തൊഴിലാളികൾക്ക് പുതിയ ലോകം അദ്ദേഹം നേടിക്കൊടുത്തുവെന്നും ബേബി ജോൺ പറഞ്ഞു. സിപിഐ എം ലോക്കൽ സെക്രട്ടറി കെപി സുധീർ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം എം നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ രാമചന്ദ്രൻ, കെ ഭാസ്കരൻ, പി ബാബു എന്നിവർ സംസാരിച്ചു. ടി പി ഭാസ്കരൻ സ്വാഗതവും ഒ കുമാരൻ നന്ദിയും പറഞ്ഞു.
English summary
CPIM leader Baby John about carl Marx.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X