സിപിഎം: പി മോഹനന്‍ തന്നെ കോഴിക്കോട് ജില്ലാ സെക്രട്ടറി

  • Posted By:
Subscribe to Oneindia Malayalam

കൊയിലാണ്ടി: പി മോഹനന്‍ മാസ്റ്റര്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കൊയിലാണ്ടിയില്‍ മൂന്നു ദിവസമായി തുടര്‍ന്നു വരുന്ന ജില്ലാ സമ്മേളനമാണ് മോഹനന്‍ മാസ്റ്ററെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനോടും ഔദ്യോഗികപക്ഷത്തോടും എന്നും അടുപ്പം സൂക്ഷിച്ച പി. മോഹനന്‍ വീണ്ടും സെക്രട്ടറിയായി വരുന്ന കാര്യം നേരത്തെത്തന്നെ ഏതാണ്ട് ഉറപ്പായിരുന്നു.

ടി.പി വധത്തിനു ശേഷം ഒരു വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വന്ന മോഹനന്‍ മാസ്റ്ററെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത തവണതന്നെ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇത്തവണയും മറ്റൊരു പേര് ഉയര്‍ന്നു വരുന്നതിനുള്ള സാധ്യതകള്‍ വിരളമായിരുന്നു. മോഹനന്‍ മാസ്റ്റര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതായി പാര്‍ട്ടി നേതൃത്വം രാവിലെ മാധ്യമങ്ങളെ അറിക്കുകയായിരുന്നു.

mohannam

ജില്ലാ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍:

പി.വിശ്വൻ

എം.ഭാസ്‌കരൻ

സി.ഭാസ്‌കരൻ മാസ്റ്റർ

കെ.ചന്ദ്രൻ മാസ്റ്റർ

കെ.പി.കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ

എം.മെഹബൂബ്

ടി.പി.ദാസൻ

വി.പി.കുഞ്ഞികൃഷ്ണൻ

ജോർജ്ജ്.എം.തോമസ്

എ.കെ.പത്മനാഭൻ മാസ്റ്റർ

കെ.ദാസൻ

കെ.കുഞ്ഞമ്മദ് മാസ്റ്റർ

വി.ബാലകൃഷ്ണൻ

എ.കെ.ബാലൻ

കെ.കെ.ലതിക

മാമ്പറ്റ ശ്രീധരൻ

ഇ.രമേശ്ബാബു

ടി.ദാസൻ

വി.എം.കുട്ടികൃഷ്ണൻ

പി.ലക്ഷ്മണൻ

എം.മോഹനൻ

കെ.ശ്രീധരൻ

ടി.കെ.കുഞ്ഞിരാമൻ

കെ.കെ.ദിനേശൻ

എം.കെ.നളിനി

കെ.ടി.കുഞ്ഞിക്കണ്ണൻ

ആർ.പി.ഭാസ്‌കരൻ

പി.എ.മുഹമ്മദ് റിയാസ്

ടി.വേലായുധൻ

എം.ഗിരീഷ്

ടി.വിശ്വനാഥൻ

ടി.ചന്തുമാസ്റ്റർ

പി.കെ.പ്രേംനാഥ്

പി.കെ.ദിവാകരൻ മാസ്റ്റർ

പി.കെ.മുകുന്ദൻ

ജമീല കാനത്തിൽ

പി.നിഖിൽ

സി.പി.മുസാഫർ അഹമ്മദ്

കെ.കൃഷ്ണൻ

കെ.കെ.മുഹമ്മദ്

പി.പി.ചാത്തു

ടി.പി.ബിനീഷ്‌

മമ്മൂട്ടി ഒരു ദുരന്തമാണ്;രാഷ്ട്രീയ ബോധ്യമുണ്ടെന്നത് തെറ്റിധാരണ, യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM P Mohanan is the kozhikode Disctrict secretary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്