നക്ഷത്ര ആമയുമായി സിആര്‍പിഎഫ് ഭടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: നക്ഷത്ര ആമയുമായി സിആര്‍പിഎഫ് ഭടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. വില്‍ക്കാനെത്തിച്ച നക്ഷത്ര ആമയുമായി രപേരാമ്പ്ര കൂത്താളി തട്ടാന്‍കണ്ടി അരുണ്‍രാജ് (26), സിആര്‍പിഎഫ് ഭടനായ നടുവണ്ണൂര്‍ പുത്തലത്ത് രാഹുല്‍ദാസ് (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ പുതുപ്പാടി ആച്ചി റിസോര്‍ട്ടിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്.

turtle


ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും സ്പാനിഷ് കോപ ഡെല്‍ റേയില്‍ മുന്നോട്ട്, ബില്‍ബാവോ പുറത്ത്‌

താമരശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയാണ് ആമയെ കണ്ടെത്തിയത്. വിദേശവിപണിയില്‍ ലക്ഷങ്ങളുടെ മോഹ വിലയുള്ളതാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ താമരശേരി വനം വകുപ്പിന് കൈമാറി. വനംവകുപ്പ് കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cprf soldier and 2 are arrested for star-turtle sumggling

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്