നടിമാരുടെ അളിഞ്ഞ ജീവിതം.. സ്വർണ്ണക്കടത്തും വേശ്യാലയവും നടത്തി സദാചാരം പറയുന്നു! വിവാദ പരാമർശം

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: സിനിമാരംഗത്തെ പിന്നണിക്കഥകള്‍ പലതും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്ന് കേട്ടുകേള്‍വികളുണ്ട്. വെള്ളിത്തിരയിലെ പല നായികമാരുടേയും നായകന്മാരുടേയും യഥാര്‍ത്ഥ ജീവിതം അത്ര തിളക്കമുള്ളതല്ലെന്നും പറഞ്ഞ് കേള്‍ക്കാറുണ്ട്. സിനിമാതാരങ്ങളെക്കുറിച്ച് അത്തരമൊരു പൊതുബോധമാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് നടിമാരെക്കുറിച്ച്. മലയാള സിനിമയിലെ നായികമാരെക്കുറിച്ച് തികച്ചും സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തി വിവാദത്തിലായിരിക്കുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സിവി ബാലകൃഷ്ണന്‍.

ദിലീപ് കേസിലെ കുറ്റപത്രം ഫോട്ടോസ്റ്റാറ്റ് വഴി ചോർന്നു.. പോലീസിനെ പരിഹസിച്ച് അരുൺ ഗോപി

കേരളത്തിൽ വംശഹത്യയ്ക്ക് ഷെഫിന്റെ സുഹൃത്തുക്കൾ പദ്ധതിയിട്ടു? ഗുരുതര കണ്ടെത്തലുകൾ പുറത്ത്

സദാചാര ബോധത്തിന് പരിഹാസം

സദാചാര ബോധത്തിന് പരിഹാസം

ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ എസ് ദുര്‍ഗ എന്ന ചിത്രം പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട് പെട്ടിയില്‍ കിടക്കുകയാണ്. എസ് ദുര്‍ഗ വിവാദത്തില്‍ പ്രതികരിക്കവേയാണ് മലയാള സിനിമാ നടിമാരുടെ സദാചാര ബോധത്തെ പരിഹസിച്ച് സിവി ബാലകൃഷ്ണന്‍ പരാമര്‍ശം നടത്തിയത്. കൗമുദി ടിവിയുടെ ദ സ്‌ട്രെയ്റ്റ് ലൈന്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് വിവാദ പരാമര്‍ശം.

എസ് ദുർഗ വിവാദം

എസ് ദുർഗ വിവാദം

സിനിമയ്ക്ക് സെക്‌സി ദുര്‍ഗയെന്ന് പേരിട്ടത് വഴി ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന തരത്തിലാണ് ഈ ചിത്രം ആക്രമിക്കപ്പെടുന്നത്. ദുര്‍ഗ എന്നുള്ളത് ഒരു പേര് മാത്രമാണെന്ന് സിവി ബാലകൃഷ്ണന്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ പേരുകളൊന്നും നമുക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.തന്റെ പേര് ദൈവത്തിന്റേതാണ്. മിക്കവാറും എല്ലാ പേരുകളഉം അങ്ങനെ തന്നെ.

നഗ്നരംഗങ്ങളിലെ പരിമിതി

നഗ്നരംഗങ്ങളിലെ പരിമിതി

അത്തരം ബാലിശമായ കാര്യങ്ങള്‍ മാറ്റിവെച്ച് കാലത്തിന് അനുസരിച്ച് മാറണമെന്ന് സിവി ബാലകൃഷ്ണന്‍ പറയുന്നു. എസ് ദുര്‍ഗയെന്ന ചിത്രത്തില്‍ നിരവധി നഗ്നരംഗങ്ങളുണ്ട്. അക്കാര്യത്തില്‍ രണ്ട് പരിമിതികളുണ്ട്. നമ്മുടെ അഭിനേത്രികള്‍ എത്രത്തോളം ഇതുമായി സഹകരിക്കാം എന്നുള്ളതാണ് അതിലൊന്ന്. ആ ഒരു ബോധം അവര്‍ക്കില്ലെന്ന് സിവി ബാലകൃഷ്ണന്‍ പറയുന്നു.

ലോകോത്തര നടിമാരും നഗ്നതയും

ലോകോത്തര നടിമാരും നഗ്നതയും

ലോകത്തിലെ ഏറ്റവും മികച്ച നടിമാരില്‍ പലരും നഗ്നരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് സിവി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.ഓസ്‌കാര്‍ കിട്ടിയ നടിയായ കെയ്റ്റ് വിന്‍സ്ലെറ്റ് റീഡര്‍ പോലുള്ള സിനിമകളില്‍ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. സല്‍മ ഹെയ്കിനെപോലുള്ളവര്‍ക്ക് പോലും നഗ്നരംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല.ഗൊദാര്‍ദിന്റെ എല്ലാ സിനിമകളിലും നഗ്നരംഗങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

നടിമാരുടെ സദാചാര ബോധം

നടിമാരുടെ സദാചാര ബോധം

ഗൊദര്‍ദിനെക്കുറച്ചുള്ള റീഡൗട്ടബിള്‍ എന്ന സിനിമയിലും നഗ്നരംഗങ്ങളുണ്ട്. വിദേശത്ത് നമ്മള്‍ കാണുന്ന ഏത് സിനിമയിലും അത്രയേറെ എക്സ്ലിസിറ്റായുള്ള നഗ്നരംഗങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും സിവി ബോലകൃഷ്ണന്‍ പറയുന്നു. അതിന് ശേഷമാണ് മലയാള സിനിമയിലെ നടിമാരുടെ സദാചാര ബോധത്തെ പരിഹസിക്കുന്നത്. രണ്ട് തരത്തിലുള്ള വിലക്കുകളാണ് ഇവിടുള്ളത്.

സിനിമയിലുണ്ടാക്കുന്ന ഇമേജ്

സിനിമയിലുണ്ടാക്കുന്ന ഇമേജ്

നടികള്‍ പുലര്‍ത്തുന്ന ഒരു സദാചാര ബോധമുണ്ട്. അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയ്ക്ക് വെളിയില്‍ അവരുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു ഇമേജുണ്ട്. അവര്‍ സ്വര്‍ണ്ണക്കടത്ത് നടത്തും, നക്ഷത്ര വേശ്യാലയം നടത്തും. ഇതൊക്കെ നടത്തുമ്പോഴും സിനിമയ്ക്കകത്ത് വേറൊരു ഇമേജുണ്ടാക്കാന്‍ അവര്‍ ശ്രമം നടത്തുമെന്നാണ് സിവി ബാലകൃഷ്ണന്‍ പറഞ്ഞത്.

രണ്ട് തരത്തിൽ നേരിടണം

രണ്ട് തരത്തിൽ നേരിടണം

രണ്ട് തരത്തിലുള്ള പ്രതിരോധം കൊണ്ട് നമ്മളതിനെ നേരിടണം. അതിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് മാത്രമേ കാര്യങ്ങള്‍ ചെയ്യാനാവൂ. കുറേക്കൂടി ബോള്‍ഡായിട്ടുള്ള അഭിനേതാക്കളെ കണ്ടെത്തണം. പിന്നെയുള്ളത് സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്‌നമാണ്. സെന്‍സര്‍ ചെയ്യാതെ നമുക്ക് സിനിമ പുറത്ത് കാണിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ആ വിലക്ക് മറികടക്കാന്‍ എളുപ്പമാണെന്നും സിവി ബാലകൃഷ്ണന്‍ പറയുന്നു.

വിവാദ പരാമർശം

സിവി ബാലകൃഷ്ണൻ അഭിമുഖം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CV Balakrishnan on the morality concept of Malayalam film actresses

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്