മദ്യപിച്ച് വണ്ടിയോടിക്കുന്നവരോട് മോശം പെരുമാറ്റം വേണ്ട, പോലീസുകാര്‍ക്ക് ബെഹ്‌റയുടെ നിര്‍ദേശം

  • Written By: Vaisakhan
Subscribe to Oneindia Malayalam

കൊച്ചി: വെള്ളമടിച്ച് വണ്ടിയോടിച്ച് പോലീസ് പിടിച്ചാല്‍ ഇനി തെറി കേള്‍ക്കേണ്ടി വരില്ല. കാരണം അത്തരം തെറിവിളികളും കൈയ്യേറ്റവും മദ്യപരോട് വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1

എന്നാല്‍ ഇത്തരക്കാരോട് കൂളായി പെരുമാറേണ്ടെന്നും, നിയമത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് കര്‍ശന നടപടിയെടുക്കാമെന്നും ബെഹ്‌റയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ അടുത്ത കാലത്തായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ അതുകൊണ്ട് നിയമത്തില്‍ അയവു വരുത്തില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ നിരന്തരം അപകടമുണ്ടാക്കുന്നവരാണ്. അതുകൊണ്ട് പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

2

2017 പോലീസിനെ സംബന്ധിച്ച് മികച്ച വര്‍ഷമാണെന്ന് ബെഹ്‌റ പറഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ അപകടനിരക്ക് കുറയ്ക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. മരണനിരക്കിലും കുറവുണ്ടായി. എന്നാല്‍ സംസ്ഥാന പാതകളില്‍ പലരും അമിത വേഗത്തില്‍ വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാന പാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ട്.

ഇരുചക്രവാഹനങ്ങള്‍ ഏറ്റവും അധികം അപകടത്തില്‍പെടുന്നത്. ഇത് മാറ്റാന്‍ പോലീസ് ആത്മാര്‍ഥമായി ശ്രമിക്കേണ്ടതുണ്ട്. ദേശീയ-സംസ്ഥാന പാതകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കണം. രാത്രിയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ പട്രോളിംഗ് ശക്തമാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. കോളജ്-സ്‌കൂള്‍ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
dgp says dont misbehave to drunkards

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്