ഇപ്പോൾ റിലീസ് ചെയ്താൽ എട്ടുനിലയിൽപൊട്ടും!ടോമിച്ചൻ മുളകുപാടം പേടിച്ചു?ദിലീപിന്റെ രാമലീല റിലീസ് മാറ്റി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയുടെ റിലീസ് മാറ്റിവെച്ചു. ജൂലായ് ഏഴ് വെള്ളിയാഴ്ച റിലീസ് നിശ്ചയിച്ചിരുന്ന സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കൂവൈത്ത് അമീർ കേരള സന്ദർശനം റദ്ദാക്കി മടങ്ങി! എല്ലാം ദുരൂഹം? രാജകുടുംബാംഗങ്ങൾ കേരളത്തിലേക്ക്....

കടയിൽ മാത്രമല്ല,കാവ്യാ മാധവന്റെ വീട്ടിലും പോലീസെത്തി!വില്ല പൂട്ടി എങ്ങോട്ട് പോയി?വനിതാ പോലീസുകാരും..

എന്നാൽ നടൻ ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളുമായി റിലീസ് മാറ്റിവെച്ചതിന് ബന്ധമില്ലെന്നാണ് സിനിമയുടെ നിർമ്മാതാവും സംവിധായകനും മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സിനിമയുടെ റീ-റെക്കോഡിംഗ് പൂർത്തിയായിട്ടില്ലെന്നും, അതിനാലാണ് റിലീസ് മാറ്റിവെച്ചതെന്നുമാണ് സംവിധായകൻ അരുൺ ഗോപി നൽകിയ വിശദീകരണം.

ramaleela

രാമലീല ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായതിനാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് വിചാരിച്ചതിലേറെ സമയമെടുത്തെന്നും, അതിനാലാണ് മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും മാറ്റിവെച്ചതെന്നുമാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം മാധ്യമങ്ങളോട് വിശദീകരിച്ചത്.

തട്ടിയെടുത്തത് അരക്കോടിയോളം രൂപ, ആർഭാട ജീവിതം!കുന്ദംകുളം സ്വദേശിനിയായ 21കാരിയും കാമുകനും പിടിയിൽ

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രമാണ് രാമലീല. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് സച്ചിയാണ്. ഷാജി കുമാർ ഛായാഗ്രഹണവും ഗോപീ സുന്ദർ സംഗീത സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക. രാധിക ശരത് കുമാർ രാമലീലയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
dileep's ramaleel release date postponed.
Please Wait while comments are loading...