നടിക്ക് നേരെയുള്ള ആക്രമണം: ദിലീപിനും സലിം കുമാറിനുമെതിരെ സിബി മലയില്‍..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയും സലീം കുമാറും അജു വര്‍ഗീസും അടക്കമുള്ളവര്‍ രംഗത്ത് വന്നത് ഏറെ വിവാദം വിളിച്ച് വരുത്തിയിരുന്നു. ആരോപണ വിധേയനായ നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് നടന്മാര്‍ യുവനടിയെ അപമാനിക്കുന്ന നീക്കം നടത്തിയത്. മാത്രമല്ല റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ നടിയ്ക്കും പള്‍സര്‍ സുനിക്കും ബന്ധമുണ്ടെന്ന് പറഞ്ഞ് ദിലീപും പുലിവാല്‍ പിടിച്ചു.

സുനിയുമായി അടുപ്പമുണ്ടെന്ന ദിലീപിന്റെ ആരോപണം...!! ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പ്രതികരണം..!!

നടിക്കെതിരെ പ്രമുഖ നടന്മാര്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് സംവിധായകന്‍ സിബി മലയില്‍ അഭിപ്രായപ്പെട്ടു. ദിലീപും സലീം കുമാറിനേപ്പോലുള്ള മുതിര്‍ന്ന താരങ്ങളും ഇത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും സിബി മലയില്‍ അഭിപ്രായപ്പെട്ടു.

നടി ആരെന്നും എന്തെന്നും എല്ലാവർക്കുമറിയാം...! ഇരയെന്നേ വിളിക്കാനാവൂ..?? പരിഹാസവുമായി ഇന്നസെന്റും..!

SIBI

എന്താണ് സംഭവിച്ചതെന്ന് സംവിധായകന്‍ ലാല്‍ വ്യക്തമാക്കിയതാണ്. പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ എല്ലാവരും മിതത്വം പാലിക്കേണ്ടതുണ്ട്. കുടുംബ ജീവിതം എല്ലാവര്‍ക്കുമുള്ളതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കുന്നവര്‍ അത് ശ്രദ്ധിക്കണമെന്നും സിബി മലയില്‍ പറഞ്ഞു. നടിയെ നുണപരിശോധന നടത്തണം എന്ന സലീം കുമാറിന്റെ പരാമര്‍ശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നടന്‍ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ മാപ്പ് പറഞ്ഞത് നല്ലകാര്യമാണെങ്കില്‍ക്കൂടി മുന്‍പ് പറഞ്ഞത് പിന്‍വലിക്കാനാവില്ലല്ലോ എന്നും സിബി മലയില്‍ അഭിപ്രായപ്പെട്ടു.

English summary
Sibi Malayil against Salim Kumar and Dileep in actress attack case.
Please Wait while comments are loading...