ഞെട്ടല്‍ മാറാതെ അബിയുടെ കുടുംബം... സാന്ത്വനവുമായി ദിലീപെത്തി, മൂകനായി ഷെയിന്‍ നിഗം

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടനും മിമിക്രി താരവുമായ അബി ലോകത്തോടു വിട പറഞ്ഞത്. അബിയുടെ വീട്ടിലേക്ക് നടന്‍ ദിലീപ് കഴിഞ്ഞ ദിവസം ആശ്വാസ വാക്കുകളുമായെത്തി. മിമിക്രി കാലം മുതല്‍ ദിലീപും അബിയും ഉറ്റസുഹൃത്തുക്കളായിരുന്നു.

അബി മരിച്ച ദിവസം ദിലീപ് കേരളത്തില്‍ ഇല്ലായിരുന്നു. ദിലിപും നാദിര്‍ഷായും ചേര്‍ന്നു നടത്തുന്ന ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനായി പോയിരിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടിയാണ് ദുബായില്‍ പോയത്. ഇതിനിടെയാണ് ഉറ്റസുഹൃത്തായ അബി ദിലീപിനെ വിട്ടുപോയത്.

മൂവാറ്റുപുഴയിലെ വീട്ടില്‍

മൂവാറ്റുപുഴയിലെ വീട്ടില്‍

മൂവാറ്റുപുഴയിലെ അബിയുടെ വീട്ടിലാണ് ദിലീപ് കഴിഞ്ഞ ദിവസമെത്തിയത്. ബന്ധുക്കളുമായി സംസാരിച്ച് ദിലീപ് കുറച്ചു സമയം ഇവിടെ ചെലവഴിച്ച ശേഷമാണ് തിരിച്ചുപോയത്. അബിയുടെ മകനും യുവ നടനുമായ ഷെയ്ന്‍ നിഗമടക്കം ബന്ധുക്കളെല്ലാം അപ്പോള്‍ വീട്ടിലുണ്ടായിരുന്നു.

ഒന്നും മിണ്ടാതെ ഷെയ്ന്‍

ഒന്നും മിണ്ടാതെ ഷെയ്ന്‍

ദിലീപിന്റെ സാന്ത്വന വാക്കുകളിലൊന്നും ഷെയ്ന്‍ നിഗം പ്രതികരിച്ചില്ല. ഒന്നും മിണ്ടാതെ ഷെയ്ന്‍ എല്ലാം കേട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അബിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഷോക്ക് ഇതുവരെ ഷെയ്‌നിനെയും കുടുംബത്തെയും വിട്ടുപോയിട്ടില്ല. പിതാവിന്റെ മരണസമയത്ത് ചെന്നൈയിലായിരുന്ന ഷെയ്ന്‍ ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

മിമിക്രി വേദികളില്‍ തുടങ്ങിയ ബന്ധം

മിമിക്രി വേദികളില്‍ തുടങ്ങിയ ബന്ധം

ദിലീപും അബിയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പ്രായമുണ്ട്. സിനിമയിലെത്തുന്നതിനു മുമ്പ് മിമിക്രി വേദികളില്‍ മികച്ച കൂട്ടുകെട്ടാണ് ദിലീപും അബിയും ചേര്‍ന്നുണ്ടാക്കിയത്. നിരവധി കോമഡി സ്‌കിറ്റുകള്‍ ഒരുമിച്ച് അവതരിപ്പിച്ച് ഇരുവരും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു.
സൂപ്പര്‍ ഹിറ്റായി മാറിയ ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റിനു പിന്നിലും ദിലീപ്, അബി ഇവരുടെ സുഹൃദ്‌സംഘത്തിലെ മൂന്നാമനായ നാദിര്‍ഷാ എന്നിവരായിരുന്നു. ദിലീപിനൊപ്പം ചില സിനിമകളിലും അബി അഭിനയിച്ചിട്ടുണ്ട്.

ദിലീപ് സൂപ്പര്‍ താരമായി

ദിലീപ് സൂപ്പര്‍ താരമായി

ദിലീപ് സിനിമയില്‍ സൂപ്പര്‍ താരമായി വളര്‍ന്നപ്പോള്‍ അബിക്ക് ബിഗ് സ്‌ക്രീനില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. എങ്കിലും മിനിസ്‌ക്രീനിലും മിമിക്രിയിലുമെല്ലാം അബി തിരക്കേറിയ സെലിബ്രിറ്റിയായി മാറി.
ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയതോടെയാണ് അബി സിനിമയോട് വിട പറയുന്നത്. അബിക്ക് ക്ലിക്കാവാന്‍ സാധിച്ചില്ലെങ്കിലും മകന്‍ ഷെയ്ന്‍ നിഗം ഇപ്പോള്‍ മലയാളത്തിലെ തിരക്കേറിയ യുവനടന്‍മാരില്‍ ഒരാളാണ്.

 ദിലീപ് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു

ദിലീപ് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും അബി ഇതിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ കുടുംബ പശ്ചാത്തലം പോലീസ് അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് മഞ്ജു വാര്യര്‍ക്കും മുമ്പ് മറ്റൊരു യുവതിയെ ദിലീപ് വിവാഹം കഴിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ദിലീപിന്റെ ഈ വിവാഹത്തിന് അബി സാക്ഷിയാണെന് തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ താന്‍ ഈ വിവാഹത്തിനു സാക്ഷിയല്ലെന്നും വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി അബി രംഗത്തു വരികയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dileep visited late friend Abi's house in Moovattupuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്