കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തീയറ്റർ തുറന്ന് സാറ്റലൈറ്റ് റൈറ്റ് സജീവമായാൽ ഇവരൊന്നും മടങ്ങിപോകില്ലെന്ന പ്രതീക്ഷിക്കാം'

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി റിലീസിന് ചില ചിത്രങ്ങള്‍ തയ്യാറെടുക്കുകയും അതിനെതിരേ ഒരു വിഭാഗം രംഗത്ത് വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ഡോക്ടർ ബിജു.കോവിഡ് മൂലം തിയറ്ററുകൾ അടച്ചിടുന്ന അവസ്‌ഥ വന്നപ്പോൾ സ്വതന്ത്ര സിനിമാക്കാരാകാൻ ഒട്ടേറെ സംവിധായകർ തയ്യാറാകുന്നു എന്നു കാണുന്നതിൽ സന്തോഷമുണ്ട്.വീണ്ടും തിയറ്ററുകൾ തുറക്കുകയും ടെലിവിഷൻ സാറ്റലൈറ്റ് റൈറ്റ് ഒക്കെ സജീവമാകുകയും ചെയ്യുമ്പോൾ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവർത്തകർ തിരികെ പോകില്ല എന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

തിയറ്ററുകളും, ടെലിവിഷൻ സാറ്റലൈറ്റും , ഗൾഫ് റൈറ്റും, റീമേക്ക് റൈറ്റും ഒന്നും കിട്ടില്ല എന്നറിഞ്ഞു കൊണ്ടു തന്നെ നിലപാടുകളിലും രാഷ്ട്രീയത്തിലും കലയിലും വിട്ടു വീഴ്ചകൾ ഇല്ലാതെ പരീക്ഷണാത്മകമായി സ്വതന്ത്ര സിനിമകൾ ചെയ്യുന്ന അനേകം സംവിധായകരും നിർമാതാക്കളും മലയാളത്തിൽ എന്നുമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പ്രേക്ഷകനെ രസിപ്പിക്കാനല്ല മറിച്ചു തങ്ങൾക്ക് പറയാനുള്ള വിഷയങ്ങൾ വിട്ടുവീഴ്‌ച ഇല്ലാതെ പറയുന്ന സിനിമകൾ ആണ് അത്തരം ഫിലിം മേക്കേഴ്‌സിന്റെയും നിർമാതാക്കളുടെയും രാഷ്ട്രീയം. അവരൊക്കെയും സിനിമകൾ കാണിച്ചിരുന്നത് ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ തെരുവുകളിലും , ചെറിയ ഹാളുകളിലും ലൈബ്രറികളിലും ഒക്കെ വലിച്ചു കെട്ടിയ തിരശീലകളിലൂടെ ആയിരുന്നു.

Recommended Video

cmsvideo
Going to make a film, who’s going to stop me?’: Director Lijo Pellissery’s ‘challenge
dr biju

കേരളത്തിൽ അങ്ങോളം ഇങ്ങോളം കെ എസ് ആർ ടി സി ബസുകളിൽ സഞ്ചരിച്ചു ചെന്ന് ചെറിയ ചെറിയ ഫിലിം സൊസൈറ്റിയുടെ ചെറു കൂട്ടങ്ങളുമായി പ്രദർശനവും സംവാദവും നടത്തിയാണ് അവർ സിനിമകൾ കാണികളിലേക്ക് എത്തിച്ചിരുന്നത്. തിരിച്ചു കിട്ടില്ല എന്ന ഉറപ്പോട് കൂടി തീരെ ചെറിയ ബജറ്റുകളിൽ സിനിമ ചെയ്യുന്ന ഒട്ടേറെ സംവിധായകരും നിർമാതാക്കളും ഉള്ള ഇടമാണ് മലയാള സിനിമ..അവരൊക്കെ തന്നെയാണ് മലയാള സിനിമയ്ക്ക് ദേശീയവും അന്തർദേശീയവും ആയ പുരസ്കാരങ്ങൾ നേടി കൊടുത്തിട്ടുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ നിലപാടുകളും രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചു സിനിമ ചെയ്തിരുന്ന സ്വതന്ത്ര സിനിമാക്കാർ. ഇപ്പോൾ കോവിഡ് മൂലം തിയറ്ററുകൾ അടച്ചിടുന്ന അവസ്‌ഥ വന്നപ്പോൾ സ്വതന്ത്ര സിനിമാക്കാരാകാൻ ഒട്ടേറെ സംവിധായകർ തയ്യാറാകുന്നു എന്നു കാണുന്നതിൽ സന്തോഷം.

സ്വതന്ത്ര സിനിമാക്കാരുടെ എണ്ണം ഇനിയും ഇനിയും കൂടി വരട്ടെ.. ഓ റ്റി റ്റി റിലീസ് സാധ്യതയുടെ വരുമാനത്തിൽ കുറവ് വന്നുതുടങ്ങുകയും വീണ്ടും തിയറ്ററുകൾ തുറക്കുകയും ടെലിവിഷൻ സാറ്റലൈറ്റ് റൈറ്റ് ഒക്കെ സജീവമാകുകയും ചെയ്യുമ്പോൾ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവർത്തകർ തിരികെ പോകില്ല എന്ന് വിശ്വസിക്കുന്നു.......

ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്

വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽവയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ

മണിപ്പൂരിൽ കണക്ക് കൂട്ടൽ പിഴച്ച് അമിത് ഷാ; ബിജെപി വെട്ടിൽ!! പുതിയ രാഷ്ട്രീയ നാടകംമണിപ്പൂരിൽ കണക്ക് കൂട്ടൽ പിഴച്ച് അമിത് ഷാ; ബിജെപി വെട്ടിൽ!! പുതിയ രാഷ്ട്രീയ നാടകം

English summary
Director Dr Biju about independant film makers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X