രോഗങ്ങളെ പ്രതിരോധിക്കാൻ വ്യായാമം ;മലബാർ റീജിനൽ തല ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ വ്യായാമം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'പ്രമേഹത്തെ അറിയുക നടത്തം മലബാർ റീജിനൽ തല ഉദ്ഘാടനം സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു.

ഉപാധികളോടുകൂടിയുള്ള രാജി കേട്ടുകേൾവി പോലുമില്ലാത്തത്... തോമസ് ചാണ്ടിക്കെതിരെ സിപിഐ

പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത മുന്തി എൻഎസ്എസ് വളണ്ടിയർമാർക്കൊപ്പം ഒരു കിലോമീറ്ററോളം നടത്തത്തിൽ പങ്കാളിയായി. റീജണിലെ പതിനാല് വിദ്യാലയങ്ങളിോൽ നിന്നായ് അഞ്ഞൂറിൽ പരം വളണ്ടിയർമാർ പങ്കെടുത്തു. ജില്ല കോഡിനേറ്റർ എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

tp

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി അച്ചുതൻ, എൻ. അലി, എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർമാരായ കെ.കെ ശ്രീജിത്ത്, എം. സതീഷ് കുമാർ, എം.കെ ഫൈസൽ, കെ. അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഷിജിത കൂത്താളി, വിനീത് കുമാർ, പി.കെ റഹ്മത്ത്, പ്രകാശ് വർമ്മ , റിജിത്ത് എന്നിവർ നേതൃത്വം നൽകി.

English summary
disease prevention through exercise; malabar regional inaguration by minister tp ramakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്