ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റിന് ചാലിക്കരയില്‍ തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റിന് ചാലിക്കരയില്‍ തുടക്കമായി .കേരള പ്രവാസി സംഘം ചാലിക്കര യൂണിറ്റ് സംഘടിപ്പിക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് ഡിസം 29 വരെ പ്രത്യേകം തെയ്യാറാക്കിയ ചാലിക്കര ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നു. പയ്യാനക്കോട്ടുമ്മല്‍ എം.കെ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ എവര്‍റോംളിംഗ് ട്രോഫിക്കും ചൂരലില്‍ ചാത്തുക്കുട്ടി നായര്‍ മെമ്മോറിയല്‍ റണ്ണേഴ്‌സ് അപ്പിനും വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

വോളിബോള്‍ മത്സരം രിങ്കളാഴ്ച വൈകന്നേരം മന്ത്രി ടി.പി രാമകൃഷണന്‍ ഉദ്ഘാടനം ചെചെയ്തു . ഉദ്ഘാടന മത്സരത്തില്‍ ഐഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കുറ്റ്യാടി ജെ.എസ്.സി അവിടനെല്ലൂരുമായും രണ്ടാമത്തെ മത്സരത്തില്‍ ഇവ സ്‌പോര്‍ട്‌സ് ബാലുശ്ശേരി സ്‌പൈക്കേഴ്‌സ് ചാലിക്കരയുമായി ഏറ്റുമുട്ടി .

voly

ഡിസം: 27 ന് വനിതാ പ്രദര്‍ശന മത്സരവും 29 ന് ഫൈനല്‍ മത്സരവും നടക്കുമെന്നും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്നും സംഘാടക സമിതി ഭാരവാഹികളായ സി ബാലന്‍, എസ്.കെ അസൈനാര്‍, കെ. മധുകൃഷ്ണന്‍, കെ.പി. ആലിക്കുട്ടി, വി.ടി. സുനില്‍കുമാര്‍, ബാബു, പി.പി മുഹമ്മദ്, കെ. സുരേന്ദ്രന്‍, ടി.കെ. മുഹമ്മദലി, ടി.കെ. നൗഷാദ് എന്നിവര്‍ അറിയിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Districtwise volleyball tournament started in Chalikara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്