ബിരിയാണി മണമടിച്ച രാവ്; രാഷ്ട്രീയം പറഞ്ഞ് നാടകങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: സിനിമകള്‍ കണിശമായ സെന്‍ഷര്‍ഷിപ്പിനു വിധേയമാകുന്ന സമകാലിക സാഹചര്യത്തിലും നാടകങ്ങള്‍ മുന്നോട്ടുവെക്കുന്ന ശക്തമായ ആശയങ്ങളും കൃത്യമായ രാഷ്ട്രീയവും ചര്‍ച്ചചെയ്യപ്പെടുന്നതായി ജില്ലാ സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകമത്സരം. ദൃശ്യമാധ്യമങ്ങള്‍ക്കൊപ്പം സിനിമകള്‍ക്കും കൂച്ചുവിലങ്ങിടുന്ന വര്‍ത്തമാനകാലത്ത് സാംസ്‌കാരിക പ്രതിരോധം തീര്‍ക്കാന്‍ നാട്ടിടങ്ങളില്‍ വിരിയുന്ന നാടകങ്ങള്‍ ഇപ്പോഴും പ്രാപ്തമാണെന്ന് ഊന്നിപ്പറയുന്നവയായിരുന്നു വേദിയില്‍ അരങ്ങേറിയ കലാസൃഷ്ടികള്‍. പേരാമ്പ്ര ജിയുപി സ്‌കൂളിലെ വേദിയില്‍ അരങ്ങേറിയ മത്സരം സാമൂഹിക വിമര്‍ശന മാധ്യമം എന്ന നിലയില്‍ നാടകത്തിന്റെ സാന്നിധ്യം വിളിച്ചോതി. സെന്‍സര്‍ കത്രികയെയോ സര്‍ക്കാര്‍ പൂട്ടുകളെയോ ഭയക്കാതെ തുറന്നനിലയില്‍ രാഷ്ട്രീയവും പ്രണയവും സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്ന നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയമായ രാപ്പകലുകള്‍.

രാജ്യാന്തര ചലച്ചിത്ര മേളയുടെ ലഹരിയിൽ തലസ്ഥാനം.. 8 ദിവസം.. 65 രാജ്യങ്ങൾ.. 190 സിനിമകൾ

ചൊവ്വാഴ്ച നടന്ന യുപി വിഭാഗം നാടകങ്ങള്‍ മുതല്‍ ഒരു വലിയകൂട്ടം പ്രേക്ഷകര്‍ ഇവിടെ തിങ്ങിക്കൂടിയിരുന്നു. ബുധനാഴ്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും വ്യാഴാഴ്ച ഹൈസ്‌കൂള്‍ വിഭാഗത്തിലും നാടകങ്ങള്‍ അരങ്ങേറി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച എം. മുകുന്ദന്റെ ദളിത് യുവതിയുടെ കദനകഥ എന്ന കഥയുടെ നാടകാവിഷ്‌കാരം ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ കണ്ടത്.

sta

യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കിയ സംഭവത്തെ ആസ്പദമാക്കി ചെയ്ത നാടകം സ്‌കൂള്‍കലോത്സവ നാടകവേദിയിലെ ധീരമായ ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു. ആനുകാലിക ഇന്ത്യയുടെ അധികാര രാഷ്ട്രീയം തുറന്നുകാട്ടുന്നതായിരുന്നു ഉറൂബിന്റെ കഥയെ അവലംബിച്ചു ചെയ്ത താമരത്തൊപ്പി എന്ന നാടകം. ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകളെ അവലംബിച്ചു ചെയ്ത നാടകവും ശ്രദ്ധേയമായി.

stage

വ്യാഴാഴ്ച നടന്ന ഹൈസ്‌കൂള്‍ വിഭാഗം മത്സരങ്ങളില്‍ ബിരിയാണി എന്ന നാടകം അവസാനിച്ചത് പ്രേക്ഷകരുടെ നിറഞ്ഞ കൈയടിക്കൊപ്പം നാടകകാലം അവസാനിക്കുന്നില്ലെന്ന ചര്‍ച്ചകള്‍ക്കുകൂടി തിരികൊളുത്തിയായിരുന്നു. കൊയ്ത്തുകഴിഞ്ഞ വയലേലകളും പരന്നുകിടന്ന പറമ്പുകളും നാടുനീങ്ങിയപ്പോള്‍ പുലരുവോളം ചമ്രംപടിഞ്ഞിരുന്ന് ഒരു മടിയുമില്ലാതെ നാടകം കണ്ടിരുന്ന കാലം അസ്തമിച്ചു പോയല്ലോ എന്നു പരിതപിക്കുന്നവര്‍ക്കുള്ള മറുപടികൂടിയായി പേരാമ്പ്രയില്‍ നാടകം കാണാന്‍ നിലയുറപ്പിച്ച പ്രേക്ഷകക്കൂട്ടം.

English summary
Dramas having political stories

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്