കാസർകോട് നഗരപരിധിയിലെ പാര്‍ക്കുകളിലും ഹാര്‍ബറിലും കഞ്ചാവ് പരിശോധന; 5 പേര്‍ പിടിയില്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: കഞ്ചാവ് ഉപയോഗിക്കുന്നതും വില്‍ക്കപ്പെടുന്നതും വ്യാപകമായതോടെ കാസര്‍കോട് നഗരപരിധിയിലെ പാര്‍ക്കുകളിലും ഹര്‍ബറിലുമടക്കം വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സംശയസാഹചര്യത്തില്‍ കണ്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

സംവരണ വിരുദ്ധ നീക്കങ്ങളില്‍നിന്ന് ഇടതുസര്‍ക്കാര്‍ പിന്‍മാറണം: ജമാഅത്തെ ഇസ്‌ലാമി

ഇന്നലെ പഴയ ബസ്സ്റ്റാന്റ്, തളങ്കര ഹാര്‍ബര്‍, പുലിക്കുന്ന് പാര്‍ക്ക്, തായലങ്ങാടി സീവ്യൂ പാര്‍ക്ക് തുടങ്ങിയിടങ്ങളിലാണ് പൊലീസ് പരിശോധിച്ചത്. ഈ ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് എത്തിക്കുന്നതായി പരാതിയുണ്ടായിരുന്നു. പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയുംപഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ് അടക്കമുള്ള സ്ഥലങ്ങളിലെ പെട്ടിക്കടകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

 drugs

മുഹമ്മദ് ജാസിമിന്റെ മരണത്തിന് പിന്നില്‍ മയക്കുമരുന്ന്-കഞ്ചാവ് മാഫിയകള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ടായിരുന്നു . കെ കുഞ്ഞിരാമന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പ്രദേശത്ത് കഞ്ചാവ് മാഫിയകള്‍ പ്രവര്‍ത്തിച്ചുവരുന്നതായും ഇവരുടെ വലയില്‍പെട്ടാണ് വിദ്യാര്‍ത്ഥി മരിച്ചതെന്നും നാട്ടുകാര്‍ സൂചിപ്പിച്ചതായി എംഎല്‍എ ചൂണ്ടിക്കാട്ടി. മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിൽ ഇന്ന് കഞ്ചാവ് മാഫിയ എണ്ണം കൂടി വരികയാണ്

മരിക്കുമ്പോൾ ജയലളിതയ്ക്ക് കാൽ വിരലുകൾ ഉണ്ടായിരുന്നില്ല? ആ ദുരൂഹതക്ക് അന്ത്യം...ഡ്രൈവർ വെളിപ്പെടുത്തി

ആന്ധ്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍: അടിയന്തര യോഗം വിളിച്ച് നായിഡു, തീരുമാനം പരിശോധിക്കും!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
drugs; raid over nuke and corner in kasarkode; 5 got arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്