സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ നേതാവിന് പരാജയം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : സി.പി.എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ നേതാവിന് പരാജയം. ഏരിയാ കമ്മിറ്റിയിലേക്കുള്ള ഔദ്യോഗിക പാനലില്‍ യുവജന പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് മത്സരിച്ച ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ വി.കെ പ്രമോദ് ആണ് പരാജയപ്പെട്ടത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 21 ഏരിയാ കമ്മിറ്റിയില്‍ യുവനേതാക്കള്‍ക്കൊപ്പം പട്ടികജാതി വിഭാഗത്തില്‍ നിന്നും ആരെയും ഉള്‍പ്പെടുത്തിയില്ലെന്ന് ആപേക്ഷപമുണ്ട്. നിലവിലെ സെക്രട്ടറി എന്‍.പി ബാബുവിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നൊച്ചാട് ലോക്കല്‍ സെക്രട്ടറി അഡ്വ. കെ.കെ രാജന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി പി. പ്രസന്ന എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.

cpimperambra

ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആവശ്യമുണ്ടോ?; എംഎസ് ധോണി പറയുന്നത്

പ്രതിനിധി ചര്‍ച്ചയില്‍ ഏരിയാ സെക്രട്ടറിക്കെതിരെ വിമര്‍ശനമുയര്‍ന്നു. മകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് എന്‍.പി ബാബുവിനെ പ്രതിനിധികള്‍ ചോദ്യം ചെയ്തത്.

English summary
DYFI leader competed for CPM Perambra area committee failed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്