യുഎഇ കോൺസുലേറ്റുമായുള്ള കെടി ജലീലിന്റെ ബന്ധം ചട്ടം ലംഘിച്ച്: വിദേശകാര്യമന്ത്രാലയത്തിന് റിപ്പോർട്ട്
തിരുവനന്തപുരം: യുഎഇ ഡിപ്ലോമാറ്റിക് ബാഗേജിൽ ആപ്റ്റിലേക്ക് കൊറിയർ വന്നതോടെയാണ് മന്ത്രി കെടി ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനം ചർച്ചയാവുന്നത്. ഇതിനിടെയാണ് കെടി ജലീൽ പല കാര്യങ്ങൾക്കായി പ്രോട്ടോക്കോൾ ലംഘിച്ചാണ് ബന്ധപ്പെട്ടതെന്ന് കാണിച്ച് അന്വേഷണ ഏജൻസികൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജിൽ എത്തിച്ച 32 പെട്ടികളിൽ രണ്ടെണ്ണം സി- ആപ്റ്റിൽ വെച്ച് പൊട്ടിച്ചുവെന്നും ബാക്കിയുള്ളവ മലപ്പുറത്തേക്ക് മൂടിക്കെട്ടിയ വാഹനത്തിൽ കൊണ്ടുപോയെന്നും സി- ആപ്റ്റ് ജീവനക്കാർ മൊഴി നൽകിയിരുന്നു.
ആൽബിൻ വിഷത്തെപ്പറ്റി തിരഞ്ഞത് ഇന്റർനെറ്റിൽ,ഗൂഢാലോചനയും ഒറ്റയ്ക്ക്:പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്

ചട്ടലംഘനമെന്ന്
മന്ത്രിമാർ നേരിട്ട് മറ്റ് വിദേശരാജ്യങ്ങളുടെ ഓഫീസുമായോ നയതന്ത്ര ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടരുതെന്നാണ് നിർദേശം. 2018ന് ശേഷം മന്ത്രി കെടി ജലീൽ പലതവണ യുഎഇ കോൺസുലേറ്റ് സന്ദർശിച്ചെന്നാണ് കേന്ദ്ര ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളിൽ വിദേശകാര്യമന്ത്രാലയമാണ് ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധം പുലർത്തിയെന്ന കാരണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.

വീഴ്ച സംഭവിച്ചു
നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചത് ഗുരുതര വീഴ്ചയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാർ സ്ഥാപനത്തിന്റെ വാഹത്തിൽ ഇത് വിതരണം ചെയതത് മറ്റൊരു ഗുരുതര വീഴ്ചയുമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ സമയം യുഎഇ കോൺസുലേറ്റുമായി മന്ത്രി കെടി ജലീൽ ബന്ധം സ്ഥാപിക്കുന്നത് യ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഒഴിവാക്കിയാണെന്നും കേന്ദ്ര ഏജൻസികൾ ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി എത്തിച്ച 32 പെട്ടികളിൽ രണ്ടെണ്ണം സിആപ്റ്റിലും ബാക്കി 30 എണ്ണം മലപ്പുറത്തേക്കും കൊണ്ടുപോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കസ്റ്റംസ് നോട്ടീസ്
യുഎഇ കോൺസുലേറ്റുമായി മന്ത്രിയ്ക്കുള്ള ബന്ധം സംബന്ധിച്ചുള്ള തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് സംസ്ഥാന പ്രോട്ടോക്കോൾല വിഭാഗത്തിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നത്. തെളിവുകൾ ആവശ്യപ്പെട്ട് നേരിട്ട് നോട്ടീസ് നൽകുകയായിരുന്നു. മതഗ്രന്ഥങ്ങൾ സ്വീകരിച്ചത് തെളിഞ്ഞ സാഹചര്യത്തിൽ മന്ത്രിയിൽ നിന്ന് മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് കസ്റ്റംസ് നീക്കം. യുഎഇ കോൺസുലേറ്റുമായി മന്ത്രിയ്ക്കുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനായി മന്ത്രിയിൽ നിന്ന് മൊഴിയെടുത്തേക്കാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് മതഗ്രന്ഥം യുഎഇ കോൺസുലേറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മതഗ്രന്ഥങ്ങൾ എത്തിയിരുന്നു
2018 മുതൽ തന്നെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് എന്ന പേരിൽ മതഗ്രന്ഥങ്ങൾവന്നിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. വിമാനത്താവളത്തിൽ നിന്ന് ഇത്തരത്തിൽ എത്തിക്കുന്ന പാഴ്സലുകൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലേക്കാണ് എത്തിക്കാറുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യുഎഇ കോൺസുൽ ജനറലിന്റെ സെക്രട്ടറി പദവി വഹിച്ചിരുന്ന സ്വപ്ന സുരേഷാണ് പാഴ്സലുകളുടെ കാര്യങ്ങളും കോൺസുലേറ്റതിലെ മറ്റ് കാര്യങ്ങളും നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിലെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരിലൂടെയല്ലാതെ സർക്കാർ ഉദ്യോഗസ്ഥരുമായി നേരിട്ടാണ് സ്വപ്ന സുരേഷ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.