കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമുണ്ടായേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത ബന്ധുക്കളെ സര്‍ക്കാര്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ച മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണമുണ്ടായേക്കും. ഇതുസംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. ത്വരിതപരിശോധന വേണോ, മറ്റേതെങ്കിലും തരത്തിലുള്ള പ്രാഥമിക അന്വേഷണം വേണോയെന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനം ഉണ്ടാകുമെന്നാണു സൂചന.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ എന്നിവര്‍ ജയരാജനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ത്വരിത പരിശോധന നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളെ നിയമിച്ചത് അഴിമതിയുടെ പരിധിയില്‍ വരുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

epjayarajan

മുഖ്യമന്ത്രി പിണറായി വിജയനും അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയതായാണ് സൂചന. വിവാദ നിയമനത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ ജയരാജനെ പ്രതിയാക്കി വിജിലന്‍സിനു കേസ് എടുക്കേണ്ടി വരും. അങ്ങിനെയെങ്കില്‍ ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കടുത്ത സമ്മര്‍ദ്ദവുമുണ്ടാകും.

മന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ചു ലോകായുക്തയ്ക്കും സമാന്തരമായി അന്വേഷിക്കാവുന്നതാണെന്നു നിയമവിദഗ്ധര്‍ വ്യക്തമാക്കി. ബന്ധു നിയമനത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, മുന്‍ സര്‍ക്കാരിന്റെ ബന്ധു നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

English summary
EP Jayarajan over nephew's appointment; vigilance to begin probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X