തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിന്റെ എഞ്ചിന്‍ അന്തരീക്ഷത്തില്‍ നിശ്ചലമായി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്ര തുടങ്ങിയ ഇത്തിഹാദ് വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്ന് അന്തരീക്ഷത്തില്‍ വെച്ച് നിശ്ചലമായി. 35 കിലോ മീറ്റര്‍ യാത്ര ചെയ്തതിന് ശേഷമാണ് എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാണെന്ന് പൈലറ്റ് അറിഞ്ഞത്.
READ ALSO:ഏറ്റവും സുരക്ഷിതമായ 5 അന്തര്‍ദേശീയ വിമാനകമ്പനികള്‍ പരിചയപ്പെടൂ, അടുത്ത അവധിക്കാലം ഇവര്‍ക്കൊപ്പം..
പൈലറ്റിന്റെ തന്ത്രപരമായ നീക്കത്തിലൂടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും അബുദാബിയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്നും നിമിഷനേരം കൊണ്ട് രക്ഷപ്പെട്ടത്.
82 യാത്രക്കാരടക്കം 87 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ പൈലറ്റ് ഉടന്‍ തന്നെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശമയച്ച് അടിയന്തിര സഹായം വേണമെന്ന് അറിയിച്ചിരുന്നു.
READ ALSO:വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരുവിലെ കോളേജുകള്‍ പേടി സ്വപ്നമാകുന്നു, പഠനം വേണ്ട ജീവന് മതിയെന്ന്!!
ഏതു നിമിഷവും വന്‍ ദുരന്തം നേരിടാന്‍ തക്കവണ്ണം എല്ലാ അടിയന്തിര സഹായങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നാല് എഞ്ചിനുകള്‍, ഫയര്‍ എഞ്ചിന്‍ ആംബുലന്‍സ്, സിഐഎസ്എഫ് ഭടന്മാരും കമാന്റോകളും എന്നിങ്ങനെ എല്ലാം സജ്ജമായിരുന്നു. അപകടം ഒന്നും സംഭവിക്കാതെ വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ തന്നെ ഇറക്കാന്‍ സാധിച്ചത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടല്‍ മൂലമാണ്.