മലപ്പുറത്ത് ഏക്കറുകള്‍ വരുന്ന കപ്പക്കൃഷിക്കുള്ളില്‍ ഇടവിളയായി പൂത്ത്‌വിളഞ്ഞ കഞ്ചാവ്, രഹസ്യമായി നട്ടുനനച്ചുവളര്‍ത്തിയ ചെടികള്‍ എക്‌സൈസ് പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വളാഞ്ചേരി എടയൂര്‍ ചീനിച്ചോടിനടുത്ത് ഏക്കറുകള്‍ വരുന്ന പാടശേഖരത്ത് നടക്കുന്ന കപ്പകൃഷിയുടെ കൂട്ടത്തില്‍ പൂത്തുവിളഞ്ഞ് പാകമെത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പിടികൂടി. പാടത്ത് കപ്പകൃഷി ചെയ്യുന്നതിന്റെ കൂടെ രഹസ്യമായി നട്ടുനനച്ചു വളര്‍ത്തിയ നിലയിലായിരുന്നു ചെടികള്‍. ഏകദേശം നാല്‍പ്പതിനായിരം രൂപ വിലമതിക്കുന്ന മുന്തിയ ഇനത്തില്‍പെട്ടതാണ് പിടിച്ചെടുത്ത കഞ്ചാവ് ചെടികള്‍.

പ്രതികളെ പേടിച്ച് ഇനി സാക്ഷി പറയാൻ മടിക്കേണ്ട; സാക്ഷികളെ വിസ്തരിക്കാൻ വേണ്ടി മാത്രം പ്രത്യേക സജീകരണം

ഇത്തരത്തില്‍ പാകമെത്തിയ ചെടികളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരില്‍നിന്നുള്ള എക്‌സൈസ് സംഘം പിടിച്ചെടുത്തത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയപ്പോള്‍ നാട്ടുകാരും അത്ഭുപ്പെട്ടു.സംഭവത്തില്‍ സ്ഥലമുടമയടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്ത് പറഞ്ഞു.

kanjav

വളാഞ്ചേരി എടയൂര്‍ ചീനിച്ചോടിനടുത്ത് ഏക്കറുകള്‍ വരുന്ന കപ്പക്കൃഷിക്കുള്ളില്‍ ഇടവിളയായി വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പരിശോധിക്കുന്നു.

കൃത്യമായി പരിപാലിച്ച് വിളവെടുക്കാന്‍ പാകമെത്തിയപ്പോഴാണ് കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്ത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന ചെടികള്‍ പൂത്തുതുടങ്ങിയിരുന്നു. ചെറിയകുട്ടികളുള്‍പ്പെടെയുള്ളവര്‍ ജനവാസമേഖലയില്‍ വളര്‍ത്തിയ ചെടികള്‍ തിരിച്ചറിയാതെ ഇതിന്റെ ഇലകള്‍ ഭക്ഷിച്ചിരുന്നുവെങ്കില്‍ അപകടങ്ങള്‍ വരെ സംഭവിക്കുമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

എക്‌സൈസ് തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്ത്,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബോസ്സ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്,വേലായുധന്‍ ടി.കെ,ഗണേശന്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Excise caught tha ganja cultivated in tapioca farm

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്