കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ക്രമക്കേട്; ഹാരിസ് മണലുംപാറയെ യുഎൻഎ സസ്പെന്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

എറണാകുളം; യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിണ്ടന്റ് ഹാരിസ് മണലുംപാറയെ അന്വേഷണ വിധേയമായി യുഎൻഎ യിൽ നിന്ന് സസ്പെന്റ് ചെയ്തു. നഴ്സിങ്ങ് കൗൺസിൽ അംഗത്വം ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തുക, സൗജന്യമായി നടപ്പാക്കാൻ കഴിയുന്ന യുഎൻഐഡി രജിസ്ട്രേഷന് നഴ്സുമാരുടെ കയ്യിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുക എന്നിവ സംബന്ധിച്ച് ഡിജിപി അന്വേഷത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് യു എൻ എ സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചത്.

una

പരാതികളെ കുറിച്ച് അന്വേഷിക്കാൻ യുഎൻഎ ഉന്നതാധികാര സമിതിയേയും സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയതായി സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അറിയിച്ചു.മാധ്യമ പ്രവർത്തകൻ യദു നാരായണനാണ് ഹാരിസിനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിബി മുകേഷിനും എതിരെ പരാതി നൽകിയത്. എൻയുഐഡി ( നഴ്‌സസ് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ) രജിസ്‌ട്രേഷൻ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ നഴ്‌സുമാർക്കായി നൽകുന്ന സൗജന്യ രജിസ്‌ട്രേഷനാണ്. ഇത് ഉപയോഗിച്ച് ഹാരിസും സിബി മുകേഷും പണം തട്ടിയെന്നാണ് കാണിച്ചാണ് പരാതി നൽകിയത്.

രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ ഫിനോ പേടെക് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഈ സ്ഥാപനവുമായി ചേർന്ന് നഴ്‌സിംഗ് കൗൺസിൽ മെമ്പറായ സിബി മുകേഷിന്റെ പൾസ് അക്കാദമിയും ഹാരിസിന്റെ സാന്റ അക്കാദമിയുമാണ് രജിസ്‌ട്രേഷനായി പ്രവർത്തിച്ചത് എന്നും പരാതിയിൽ പറഞ്ഞിരന്നു. തങ്ങളുടെ യുഎൻഎ ഭാരവാഹിത്വം ഉപയോഗിച്ച് നഴ്സുമാരെ ഇവർ എളുപ്പത്തിൽ സംഘടിപ്പിച്ചു. ഒരു കുട്ടിയിൽ നിന്നും 150 രൂപ മുതൽ 25 രൂപ വരെ ഫീസാണ് വാങ്ങിയത്. ഇത്തരത്തിൽ അനധികൃത പരിവ് നടത്തിയിട്ടുണ്ടെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ എറണാകുളം റൂറൽ എസ്പിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരുന്നു.

ഡയേറിയയും ഛർദ്ദിയും കൊവിഡ് രോഗനിർണയം വൈകിപ്പിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഡോക്ടർഡയേറിയയും ഛർദ്ദിയും കൊവിഡ് രോഗനിർണയം വൈകിപ്പിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഡോക്ടർ

English summary
financial irregularity;UNA suspended Haris Manalumpara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X