കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശവനിതയുടെ കൊലപാതകം: താന്‍ നിരപരാധിയെന്ന് കരഞ്ഞ് വിളിച്ച് ഉമേഷ്!

  • By Desk
Google Oneindia Malayalam News

വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് പനത്തുറിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയ്ത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു തെളിവെടുപ്പിന് കൊണ്ടുവന്നത്. എന്നാല്‍ പനത്തുറയില്‍ പ്രതികളുമായി എത്തിയ പോലീസിന് നേരെ ഉമേഷിന്‍റെ ബന്ധുക്കള്‍ പ്രതിഷേധം നടത്തി. നാടകീയ രംഗങ്ങളാണ് തെളിവെടുപ്പിനിടെ നടന്നത്.

രാവിലെയോടെ

രാവിലെയോടെ

വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പനത്തുറയിലെ ലൈംഗിക തൊഴിലാളിയായ ഉമേഷിനേയും അനധികൃത ടൂറിസ്റ്റ് ഗൈഡായ ഉദയിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത് നിരവധി ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. ഒന്നാം പ്രതിയായ ഉമേഷിന്‍റെ വീട്ടില്‍ നിന്നും അയാള്‍ സംഭവം ദിവസം ധരിച്ച വസ്ത്രം കണ്ടെടുത്തു. ഉച്ചയോടെയാണ് രണ്ടാം പ്രതിയായ ഉമേഷിനെ തെളിവെടുപ്പിന് എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇത്.

അലറി വിളിച്ചു

അലറി വിളിച്ചു

തെളിവെടുപ്പിനിടെ ഉമേഷ് സ്ഥലത്ത് വെച്ച് അലറി വിളിച്ചു. താന്‍ നിരപരാധിയാണെന്നും മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയാണെന്നും പറഞ്ഞ് ഇയാള്‍ കരഞ്ഞു വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കള്‍ പോലീസിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിഷേധകരെ അവഗണിച്ച് പോലീസ് തെളിവെടുപ്പുമായി മുന്നോട്ട് പോയി.

കനാലില്‍

കനാലില്‍

വിദേശ വനിതയുടെ ചെരുപ്പും അടിവസ്ത്രവും സമീപത്തെ ടിഎസ് കനാലില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നായിരുന്നു ഉമേഷിന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ കനാലില്‍ തിരിച്ചില്‍ നടത്തിയെങ്കിലും വസ്ത്രങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. നാളെ ഇവരെ വീണ്ടും ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

തെളിവെടുപ്പിന് ആന്‍ഡ്രൂസും

തെളിവെടുപ്പിന് ആന്‍ഡ്രൂസും

കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസും തെളിവെടുപ്പ് നടപടികള്‍ കാണാന്‍ കണ്ടല്‍കാട്ടില്‍ രാവിലെ എത്തിയിരുന്നു. പോലീസുമായി അല്‍പ്പ നേരം സംസാരിച്ച ശേഷം ആന്‍ഡ്രൂസ് മടങ്ങി.

സംരക്ഷിക്കും

സംരക്ഷിക്കും

അതേസമയം തെളിവെടുപ്പ് പൂര്‍ത്തിയാകും വരെ കണ്ടല്‍ക്കാട് അതേപടി നിലനിര്‍ത്താനാണ് പോലീസ് നിര്‍ദ്ദേശം. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ഇവിടം മതില്‍ കെട്ടി സംരക്ഷിക്കാന്‍ സ്ഥലം ഉടമയോട് നിര്‍ദ്ദേശിക്കുമെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരായ ഫോര്‍ട് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ദിനില്‍, കന്‍റോണ്‍മെന്‍റ് എ,ി സുരേഷ് കുമാര്‍​ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

English summary
foreign lady murder case more developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X