151 ഏക്കര്‍ വനഭൂമി കൈയേറി!! ചെയ്തത് ജേക്കബ് തേമസിന്റെ ഭാര്യ!! കര്‍ണാടക സര്‍ക്കാരിന്റെ കടുത്ത നടപടി!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ഡിജിപി ജേക്കബ് തോമസ് വീണ്ടുമൊരു വിവാദക്കുരുക്കില്‍. ഇത്തവണ ഭൂമി കൈയേറ്റമാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ ക്രമക്കേട് നടത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

1

വനം ഭൂമി കൈയേറ്റമാണ് ജേക്കബ് തോമസിനു തിരിച്ചടിയായത്. ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള വനഭൂമി കര്‍ണാടക സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. കുടകിലുള്ള 151 ഏക്കര്‍ വനഭൂമിയാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. 18.12 കോടി വിലമതിക്കുന്നതാണ് ഈ ഭൂമി. 35 ലക്ഷം രൂപ വാര്‍ഷികാദായം ലഭിച്ചിരുന്ന ഭൂമിയാണിത്.

2

ജേക്കബ് തോമസിന്റെ ഭാര്യയായ ഡെയ്‌സി കഴിഞ്ഞ 27 വര്‍ഷമായി ഈ ഭൂമി കൈവശം വച്ചിരിക്കുകയായിരുന്നു. മഡിക്കേരി ഡിഎഫ്ഒയുടെ നേതൃത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. ഈ ഭൂമിയുടെ പേരില്‍ സര്‍ക്കാരും ഡെയ്‌സിയും തമ്മിലുള്ള നിയമയുദ്ധം നടക്കുകയായിരുന്നു. മംഗലാപുരത്തെ ഒരു കമ്പനിയില്‍ നിന്നും നിയമവിധേയമായാണ് താന്‍ ഭൂമി വാങ്ങിയതെന്നാണ് ഡെയ്‌സിയുടെ വാദം. എന്നാല്‍ ഇതു വനംഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കേരി സബ് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു.

English summary
forest department recovered DGP jacob thomas wife's land
Please Wait while comments are loading...