• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിസി ജോര്‍ജിന് ജാമ്യം; തീവ്രവാദ മുസ്ലീങ്ങള്‍ക്കുള്ള പിണറായിയുടെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പിസി

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണമെന്ന് കോടതി ജോര്‍ജിനോട് പറഞ്ഞിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും വിദ്വേഷ പ്രസംഗം നടത്തരുതെന്നും പി സി ജോര്‍ജിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തനിക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയമാണെന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നെന്നും പി സി ജോര്‍ജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതില്‍ ഉറച്ച് നില്‍ക്കുന്നവനാണ് ഞാന്‍. കഴിഞ്ഞ ദിവസം ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ്. ആ പ്രസംഗത്തില്‍ ഞാന്‍ മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട, ക്രിസ്ത്യന്‍ തീവ്രവാദിയാണെങ്കിലും....

'ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സ് പ്രതീക്ഷിക്കാന്‍'; സിന്‍സി അനില്‍'ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സ് പ്രതീക്ഷിക്കാന്‍'; സിന്‍സി അനില്‍

1

ഇന്ത്യ രാജ്യത്തെ സ്‌നേഹിക്കാത്തവന്‍ ഹൈന്ദവനാണെങ്കിലും ക്രൈസ്തവനാണെങ്കിലും മുസല്‍മാനാണെങ്കിലും എനിക്ക് വേണ്ട എന്ന് പറഞ്ഞിട്ടുള്ളവനാണ്. അങ്ങനെ പറഞ്ഞ ഞാന്‍ എങ്ങനെ വര്‍ഗീയവാദിയാകും. ഇപ്പോഴും ഞാന്‍ പറയുന്നു. പിണറായി വിജയന്റെ തീവ്രവാദ മുസ്ലീങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ് അറസ്റ്റും ഈ പ്രകടനങ്ങളും. എന്നെ ഫോണില്‍ വിളിച്ചാല്‍ ഞാന്‍ കോടതിയില്‍ വരില്ലേ. പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി വിളിച്ചാല്‍ പൊലീസുകാരുടെ കൂടെ ഞാന്‍ വരില്ലേ. അതിന് രാത്രി 10-50 പൊലീസുകാര്‍ വണ്ടിയോടിച്ച് ഈരാറ്റുപേട്ട വന്നിരിക്കുകയാണ്. ഞാന്‍ ഒന്നുമറിയാതെ 4.50 ആയപ്പോള്‍ വീടിന്റെ ബെല്ലടി കേട്ട് കതക് തുറന്നു. നോക്കിയപ്പോള്‍ പൊലീസുകാര്‍.

2

ഞാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ അവര്‍ കാര്യം പറഞ്ഞു. എനിക്ക് സങ്കടം തോന്നി. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് ഫോണില്‍ വിളിച്ചാല്‍ പോരെയെന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു അവര്‍ക്ക് കിട്ടിയ നിര്‍ദേശം ഇതാണെന്ന്. ഞാന്‍ സ്ഥിരമായിട്ട് കെടിഡിസിയുടെ ഹോട്ടലിലാണ് ഭക്ഷണം കഴിക്കുന്നത്. അവിടെ നിന്ന് ഭക്ഷണം കഴിച്ചു ഇവിടെ വന്നു, കോടതിയില്‍ ജാമ്യം തന്നു. നീതിപീഠത്തില്‍ നിന്ന് നീതി കിട്ടി. ഞാന്‍ പ്രസംഗിച്ചതില്‍ ഒരു തിരുത്ത് ഉണ്ട്. നേരത്തെ തന്നെ തിരുത്തണം എന്ന് വിചാരിച്ചതാണ്. ഞാന്‍ പറഞ്ഞ ആശയവും മനസിലുണ്ടായിരുന്ന ആശയവും രണ്ടായിപ്പോയി. യൂസഫലി, സത്യം പറയാലോ. പിണറായി സര്‍ക്കാര്‍ റിലയന്‍സിന്റെ ഔട്ട്‌ലെറ്റ് ഇവിടം മുഴുവന്‍ തുടങ്ങാന്‍ പോയി.

3

ഞാന്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തി പറഞ്ഞു. അത് തെറ്റും മര്യാദകേടുമാണ്. ഇവിടത്തെ ചെറുകിട കച്ചവടക്കാരെ മുഴുവന്‍ പട്ടിണിയിലാക്കുന്ന റിലയന്‍സ് കമ്പനിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നത് ഞാന്‍ പറഞ്ഞു. എന്നതു പോലെ തന്നെ യൂസഫലി സാര്‍ ഒരു വലിയ മാന്യനാണ്. അങ്ങേര് ഇങ്ങനെ മാള്‍ തുടങ്ങിയാല്‍ ചെറുകിട കച്ചവടക്കാര്‍ മുഴുവന്‍ പട്ടിണിയിലാകും. അതിനകത്ത് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ പോകും. അതുകൊണ്ട് യൂസഫലി സാറിന്റെ സ്ഥാപനത്തില്‍ നിങ്ങള്‍ കേറരുത്, സാധാരണക്കാരുടെ സ്ഥാപനത്തില്‍ പോകണം എന്നാണ് ഞാന്‍ പറഞ്ഞത്. അത് അദ്ദേഹത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ല. അത് ഞാന്‍ പിന്‍വലിക്കുകയാണ്.

cmsvideo
  കേരള: പിസി ജോര്‍ജ്ജിന് ഉപാധികളോടെ ജാമ്യം
  4

  ഇവിടത്തെ കുത്തക വ്യാപാരികളുടെ ഇടയിലേക്ക് സാധാരണക്കാരെ കൊണ്ടുവിടുന്നത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പറഞ്ഞതില്‍ ഏതെങ്കിലും കാര്യങ്ങള്‍ മതസൗഹാര്‍ദ്ദത്തിന് എതിരായിട്ടുള്ളതാണെന്ന് കരുതുന്നില്ല. മുസ്ലീം മതവിഭാഗത്തിലെ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തില്‍ നില്‍ക്കുകയാണ്. ഞാന്‍ എന്നാണ് അവരുമായിട്ട് പിണങ്ങിയത്. മഹാരാജാസിലെ എസ് എഫ് ഐക്കാരാനായിരുന്ന മൂന്നാറുകാരനായ ഒരു പട്ടിക വര്‍ഗക്കാരനെ അഭിമന്യുവിനെ കുത്തിക്കൊന്നു. അത് തെറ്റായിപ്പോയെന്ന് പറയാതിരിക്കാനാകുമോ. അവരെ ഞാന്‍ തള്ളിപ്പറഞ്ഞു. ഇത് ഭീകരവാദമാണ്, തെറ്റാണ്... ഇപ്പോഴും ആ സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്.

  5


  എന്റെ അറിവനുസരിച്ചാണ് പാനീയങ്ങളില്‍ മരുന്ന് കലര്‍ത്തുന്നു എന്ന് പറഞ്ഞത്. വയനാടുകാരനായ അവിടെ നിന്ന് താമസം മാറ്റി കോഴിക്കോട് താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞ കാര്യമാണ് ഞാന്‍ അവിടെ മെന്‍ഷന്‍ ചെയ്തത്. അവന്‍ അസുഖബാധിതനായി കിടപ്പിലാണ്. ഞാന്‍ ഒരു ലേഖനം വായിച്ചപ്പോള്‍ അതിനകത്തും ഈ രൂക്ഷമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അത് ജനങ്ങളെ അറിയിക്കാനാണ് നടക്കുന്നത്. ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയമുണ്ട്. ഇവിടത്തെ കോണ്‍ഗ്രസും എല്‍ ഡി എഫും ഒന്ന്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പിന്തുണ നല്‍കുന്നത് മുസ്ലീം തീവ്രവാദികളാണ്. അവരുടെ വോട്ട് ബാങ്കാണ് ഇവരുടെ ലക്ഷ്യം. അതിനെതിരെ സംസാരിച്ചതിനാണ് എന്നെ പിടിച്ച് ജയിലിലിടാന്‍ നോക്കുന്നത്.

  എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

  English summary
  Former MLA PC George released on bail for hate speech
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion