കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍വിളിച്ച് വലയിലാക്കും, സ്ത്രീയോടൊപ്പം നഗ്നരാക്കി നിര്‍ത്തി ഫോട്ടോയെടുക്കും!!പിന്നെ?

അതേസമയം നാണക്കേട് ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സംഘം ഇത്രയും നാള്‍ പിടിക്കപ്പെടാതിരുന്നത്.

  • By Gowthamy
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുന്ന ഏഴംഗ സംഘം അറസ്റ്റില്‍. പെരിന്തല്‍മണ്ണയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഫോണ്‍ ചെയ്ത് പരിചയപ്പെടുന്നവരെ വിജനമായ സ്ഥലത്ത് വിളിച്ച് വരുത്തി സ്ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു സംഘത്തിന്റെ രീതി.

നിരവധി പേരില്‍ നിന്നായി സംഘം ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം നാണക്കേട് ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സംഘം ഇത്രയും നാള്‍ പിടിക്കപ്പെടാതിരുന്നത്.

 പിന്നെ വലയിലാക്കും

പിന്നെ വലയിലാക്കും

ഫോണ്‍വിളിച്ച് പരിചയപ്പെട്ട ശേഷം വലയിലാക്കുന്നതാണ് സംഘത്തിന്റെ രീതി. സംഘത്തിലെ റയ എന്ന സ്ത്രീയാണ് പുരുഷന്മാരെ ഫോണ്‍വിളിച്ച് പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം ബിസിനസില്‍ പണമിറക്കി പങ്കാളിയാക്കാമെന്ന് പറയും. അതിനു ശേഷം വില്‍പ്പനയ്ക്ക് സ്ഥമുണ്ടെന്നും അത് കാണിച്ച് തരാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തുന്നത്.

പണം തട്ടും

പണം തട്ടും

അലിഗഢ് കേന്ദ്രത്തിനടുത്തെ വിജനമായ സ്ഥലത്തെത്തിച്ചാണ് തട്ടിപ്പ്. ഇവിടെ നാട്ടുകാരെന്ന വ്യാജേന സംഘത്തിലെ മറ്റംഗങ്ങളും ഉണ്ടാകും. വലയിലാകുന്ന വരെ റയയുടെ ഒപ്പം നഗ്നരാക്കി നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം ഇവ പൊതുമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. വഴങ്ങാത്തവരെ മര്‍ദിച്ച് പണം തട്ടും. ഇവരുടെ മൊബൈലും സിംകാര്‍ഡും വാങ്ങിയ ശേഷമാണ് വിട്ടയക്കുന്നത്.

സംഘത്തിലുളളവര്‍

സംഘത്തിലുളളവര്‍

ഒരു സ്ത്രീ അടക്കം ഏഴുപേരാണ് സംഘത്തിലുള്ളത്. ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീര്‍, പയംകുളത്ത് സുധീഷ്, കോട്ടത്തൊടി അബ്ദുള്‍ വാഹിദ്, നാലകത്ത് മുഹമ്മദ് നൗഷാദ്, തച്ചര്‍പള്ളിയാലില്‍ യാസിര്‍, പട്ടുക്കുത്ത് മുഹമ്മദ് ഷബീബ്, മലപ്പുറ സ്വദേശി പിച്ചന്‍മഠത്തില്‍ റിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 വടക്കാങ്ങറ സ്വദേശിയുടെ പരാതി

വടക്കാങ്ങറ സ്വദേശിയുടെ പരാതി

വടക്കാങ്ങര സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. കഴിഞ്ഞ 23ന് കോഴിഫാമില്‍ പങ്കാളിയാക്കാമെന്ന് ഫാം കാണിച്ചു തരാമെന്നും പറഞ്ഞ് യുവാവിനെ ചെറുകരയിലുള്ള സ്ഥലത്ത് കൊണ്ട്‌പോയി മര്‍ദിച്ച് കാറും റാഡോ വാച്ചും കവര്‍ന്നു. കൂടാതെ പെരിന്തല്‍ മണ്ണയില്‍ നിന്ന് മുദ്രപ്പത്രം വാങ്ങി അതില്‍ ഒപ്പ് വയ്പ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ആറ് ലക്ഷം തന്നില്ലെങ്കില്‍ മൊബൈല്‍ ഫോണിലെടുത്ത ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്.

 പ്രതികള്‍ പറയുന്നത്

പ്രതികള്‍ പറയുന്നത്

പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയെന്നാണ് പോലീസ് പറയുന്നത്. പണവും സ്വര്‍ണവും പലരില്‍ നിന്നും തട്ടിയെന്ന് പ്രതികള്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. പലരില്‍ നിന്നായി അഞ്ചു ലക്ഷത്തോളം രൂപ ഇത്തരത്തില്‍ ഇവര്‍ തട്ടിയിട്ടുണ്ട്. മാനക്കേട് ഭയന്ന് ആരും പരാതിപ്പെടാതിരുന്നതായിരുന്നു പ്രതികള്‍ക്ക് സഹായമായത്.

English summary
fraud case, seven people including woman arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X