കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പിന്മുറക്കാരനെന്ന് പറഞ്ഞ് മുന്നില്‍നിന്ന് പ്രചരണം നടത്തി; ചര്‍ച്ചയായി സുധാകരന്റെ മുന്‍ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനായി മുന്‍ മന്ത്രി ജി സുധാകരന്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ അദ്ദേഹത്തെ പാര്‍ട്ടി പരസ്യമായി നടപടിയെടുത്തിരിക്കുകയാണ്. ഈ വിഷയത്തില്‍ അദ്ദേഹം മുന്‍പ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റിപ്പോര്‍ട്ടര്‍ ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മറുപടി നല്‍കിയത്.

എല്ലാവർക്കും മാതൃക; ലക്ഷദ്വീപ് സമ്പൂർണ്ണ കോവിഡ് -19 വാക്സിനേഷൻ നേടിയേക്കാം; റിപ്പോർട്ടുകൾ പുറത്ത്എല്ലാവർക്കും മാതൃക; ലക്ഷദ്വീപ് സമ്പൂർണ്ണ കോവിഡ് -19 വാക്സിനേഷൻ നേടിയേക്കാം; റിപ്പോർട്ടുകൾ പുറത്ത്

അന്ന് ജി സുധാകരനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. അവര്‍ക്ക് മറുപടി നല്‍കിയെന്നാണ് അദ്ദേഹം പറഞ്ഞത്. 11,700 വോട്ടിനാണ് സലാം അമ്പലപ്പുഴയില്‍ വിജയിച്ചത്. 1,704 വോട്ട് മാത്രമാണ് കുറഞ്ഞത്. ആലപ്പുഴ മണ്ഡലത്തില്‍ കുറഞ്ഞത് 9700 വോട്ടാണ്. അരൂര്‍ മണ്ഡലത്തില്‍ 10,000ത്തിന് മുകളിലാണ് കുറഞ്ഞത്. ഇതൊന്നും അവിടെ പ്രവര്‍ത്തിച്ചവരുടെ കുറ്റം കൊണ്ടല്ലെന്നും അദ്ദേഹം പറയുന്നു.

ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

1

60,000 വോട്ടാണ് മണ്ഡലത്തില്‍ കണക്ക് കൂട്ടിയിരുന്നത് എന്നാല്‍ 61,000 വോട്ട് ലഭിച്ചു. ഇത് പാര്‍ട്ടിക്ക് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും താന്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഉണര്‍ന്ന് നിന്നാ തന്നെയാണ് പ്രവര്‍ത്തിച്ചത് ഉറക്കത്തില്‍ പ്രവര്‍ത്തിക്കാറില്ല. മുന്നില്‍ നിന്ന് തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത് നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനര്‍ത്ഥികളുടെ പേര് പാര്‍ട്ടിയോട് പറഞ്ഞത് താനാണെന്നും അദ്ദേഹം പറയുന്നു. എന്റെ പിന്മുറക്കാരന്‍ എന്ന് പറഞ്ഞ് താന്‍ മുന്നില്‍ നിന്ന് തന്നെയാണ് വോട്ട് പിടിച്ചത് ആ വോട്ട് എല്ലാ മേഖലയില്‍ നിന്നും കിട്ടിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

ചികിത്സിച്ച് ഭേദമാക്കാനാകുന്ന രോഗങ്ങളാണ് ഊതിയും തുപ്പിയും വഷളാക്കുന്നത്; രോഷക്കുറിപ്പുമായി ഷിംന അസീസ്ചികിത്സിച്ച് ഭേദമാക്കാനാകുന്ന രോഗങ്ങളാണ് ഊതിയും തുപ്പിയും വഷളാക്കുന്നത്; രോഷക്കുറിപ്പുമായി ഷിംന അസീസ്

2

അമ്പലപ്പുഴ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനായാവശ്യമായ പ്രചാരണം നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന കാരണത്താലാണ് മുന്‍ മന്ത്രിയായിരുന്ന ജി സുധാകരനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ആദ്യഘട്ടത്തില്‍ താക്കീത്, ശാസന, പരസ്യശാസന എന്നിങ്ങനെയാണ് പാര്‍ട്ടിയുടെ നടപടി ക്രമങ്ങള്‍. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ നടപടിയുമായി പാര്‍ട്ടി രംഗത്തെത്തിയത്. പാര്‍ട്ടി നടപടിയെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഒന്നും പറയാനില്ല പറയേണ്ട കാര്യമില്ല എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

എം.എ യൂസഫലിക്ക് പ്രീമദുത്ത പുരസ്കാരം; പുരസ്കാരം ഇന്തോനേഷ്യൻ സർക്കാരിൻ്റേത്എം.എ യൂസഫലിക്ക് പ്രീമദുത്ത പുരസ്കാരം; പുരസ്കാരം ഇന്തോനേഷ്യൻ സർക്കാരിൻ്റേത്

3

എ.കെ.ജി സെന്ററില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന സുധാകരന്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയിരുന്നില്ല. സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി. സുധാകരന്‍ നേരെ പോയത് ക്ലിഫ് ഹൗസിലേക്കായിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ജി. സുധാകരന്‍ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ സന്ദര്‍ഭത്തിലും തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഇതിന്റെ പേരില്‍ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്; ആ 8 ചോദ്യങ്ങൾക്ക് ഉത്തരം തേടി കോൺഗ്രസ് ഹൈക്കമാന്റ്ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്; ആ 8 ചോദ്യങ്ങൾക്ക് ഉത്തരം തേടി കോൺഗ്രസ് ഹൈക്കമാന്റ്

4

സിപിഎം പാര്‍ട്ടിയെ സംബന്ധിച്ച് പരസ്യമായ ശാസനയെന്നത് വലിയ ശിക്ഷതന്നെയാണ്. പ്രത്യേകിച്ച് ജി സുധാകരനെ പോലുള്ള പാര്‍ട്ടി നേതാവിനെ സംബന്ധിച്ച്. വിഷയം അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി. റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവും സുധാകരനായിരുന്നു. വീഴ്ചകള്‍ സുധാകരന്റെ മാത്രമായി കാണുന്നില്ലെന്ന് കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും വീഴ്ച വീഴ്ച തന്നെയായിരുന്നു. ശാസന പരസ്യമായതിനാല്‍ സംസ്ഥാന സെക്രട്ടറി നടപടി മാധ്യമങ്ങളെ അറിയിക്കും. കീഴ്ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് അറിയുന്നത്.എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍.

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി സിപിഐഎമ്മും; പ്രതിഷേധം കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരംഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി സിപിഐഎമ്മും; പ്രതിഷേധം കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം

Recommended Video

cmsvideo
ജോജുവിനെ എങ്ങനെയെങ്കിലും കുടുക്കാൻ കോൺഗ്രസ് | Oneindia Malayalam
5

ണ്ടാം തവണയാണ് ജി സുധാകരന്‍ പാര്‍ട്ടി അച്ചടക്കനടപടി നേരിടുന്നത്. നേരത്തെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലും നടപടി ഉണ്ടായിട്ടുണ്ട്.ജി സുധാകരന്റെ ജനകീയത, പാര്‍ട്ടി പാരമ്പര്യം, അഴിമതി വിരുദ്ധ പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് കടുത്ത നടപടികള്‍ സി.പി.എം സ്വീകരിക്കാഞ്ഞത്.

 ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ

English summary
g Sudhakaran's previous reply was discussed after the party action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X