ഗെയിൽ സമരം തുടരാനുറച്ച് സമരസമിതി.. മുക്കത്ത് പ്രതിരോധ തന്ത്രങ്ങളുമായി സിപിഎം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതി. മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് എതിരെ മുന്നോട്ടുള്ള ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. സമരം തുടരണമോ എന്ന കാര്യത്തില്‍ ഉണ്ടായിരുന്ന ആശങ്ക സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടതോടെ തീര്‍ന്നു. സമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വ്വ കക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ സമരം അവസാനിപ്പിക്കേണ്ടതില്ല എന്നാണ് സമരസമിതിയുടെ തീരുമാനം.

ദിലീപ് പലതവണ ഡിജിപിയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചു? അക്കാര്യം പറഞ്ഞു! പോലീസ് ഒളിക്കുന്നതെന്ത്?

gail
ഗെയില്‍ പദ്ധതി കേരളത്തിന് ദോഷമോ?മന്ത്രി പറയുന്നു | Oneindia Malayalam

അതേസമയം ഗെയില്‍ സമരം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി രംഗത്ത് വരാനാണ് സിപിഎമ്മിന്റെ തീരുമാനം. ഗെയില്‍ പദ്ധതിയെ അനുകൂലിച്ച് സിപിഎം വരുംദിവസങ്ങളില്‍ മുക്കത്ത് ശക്തമായ പ്രചാരണം നടത്തും. വൈകിട്ട് അഞ്ചിന് മുക്കത്ത് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം യോഗത്തില്‍ പങ്കെടുത്ത് സിപിഎം നിലപാട് വിശദീകരിക്കും. ഇത് കൂടാതെ മുക്കത്ത് വരും ദിവസങ്ങളില്‍ കാല്‍നട പ്രചാരണ ജാഥയും സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. നാളെ മുതല്‍ നാല് ദിവസങ്ങളിലായി മുക്കം നഗരസഭയിലും കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലുമായിട്ടാണ് ജാഥ സംഘടിപ്പിക്കുക.

English summary
Protest against Gail Pipeline Project will continue at Mukkam
Please Wait while comments are loading...