ഗെയില്‍; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍! സര്‍വ്വകക്ഷിയോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം. മുക്കത്തെ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ രണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് വ്യവസായ മന്ത്രി എസി മൊയ്തീന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം! യുവതികളടക്കം പിടിയില്‍! മരുന്നടിക്കുന്ന കുട്ടികളും ഇടപാടുകാര്‍

കേരളത്തിലെ ബിടെക്ക് വിദ്യാര്‍ത്ഥികള്‍ തെരുവില്‍! വാശി പിടിച്ച് വിസി! കോളേജുകളില്‍ അദ്ധ്യയനം മുടങ്ങി

നവംബര്‍ ആറ് തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ സമരസമിതി പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്ന് ഞായറാഴ്ച വൈകീട്ടാണ് വ്യവസായ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

mukkam

അതേസമയം, യോഗം സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് യുഡിഎഫ് നേതാക്കളും ആരോപിച്ചിരുന്നു. എന്നാല്‍ യോഗത്തെക്കുറിച്ച് കൃത്യമായി അറിയിച്ചാല്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

കോടികള്‍ കൊണ്ട് അമ്മാനമാടിയ ജ്യോതി മധു! കമ്പ്യൂട്ടറില്‍ വരെ കൃത്രിമം നടത്തി! ഇനി രക്ഷയില്ല...

മുക്കത്തെ ഗെയില്‍ വിരുദ്ധസമരം കഴിഞ്ഞദിവസമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാനെത്തിയ ഗെയില്‍ അധികൃതരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് മുക്കത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ പോലീസ് നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. എന്നാല്‍ വികസന വിരുദ്ധരുടെ വിരട്ടല്‍ നടക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗെയില്‍ സമരത്തെക്കുറിച്ച് പ്രതികരിച്ചത്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം നടക്കുന്നത്.

English summary
gail protesters invited for the meeting on monday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്