കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്യമായ എല്ലാ സഹായവും നൽകി വരുന്നു: അമർനാഥ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ അമര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 15 പേർ മരിച്ച സംഭവത്തില്‍ അനുശേചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. "ശ്രീ അമർനാഥ് ഗുഹയ്ക്ക് സമീപം മേഘംവിസ്ഫോടനത്തെ തുടർന്നുണ്ടായ അപകടത്തില്‍ വലിയ വേദനയുണ്ട്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. മനോജ് സിൻഹയുമായി സംസാരിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകി വരികയാണ്."- പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

പാചക എണ്ണയുടെ വിലയില്‍ 15 രൂപ കുറവ് വരുത്തണം; സുപ്രധാന നിർദ്ദേശവുമായി സർക്കാർപാചക എണ്ണയുടെ വിലയില്‍ 15 രൂപ കുറവ് വരുത്തണം; സുപ്രധാന നിർദ്ദേശവുമായി സർക്കാർ

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അമർനാഥ് ഗുഹയ്ക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് മേഘവിസ്ഫോടനമുണ്ടായത്. നിരവധി പേർ ക്ഷേത്ര പരിസരത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് നേരത്തെ തന്നെ കനത്ത മഴയുണ്ടായിരുന്നു. അതിന് പിന്നാലെ മുകളില്‍ നിന്നും പൊടുന്നനെ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായതോടെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കായിരുന്ന ഭക്ഷണ ശാലകളും ടെന്റുകളും അടക്കം ഒലിച്ച് പോവുകയായിരുന്നു.

narendra-modi

അപകടത്തില്‍പ്പെട്ട മൂന്ന് പേരെ ജീവനോടെ രക്ഷിച്ചു. "ഒരു എൻ ഡി ആർ എഫ് സംഘം എപ്പോഴും വിശുദ്ധ ഗുഹയ്ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്. അവർ വേഗത്തില്‍ രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ഇവർക്ക് പുറമെ മറ്റൊരു സംഘത്തെ കൂടി വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 10 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 3 പേരെ ജീവനോടെ രക്ഷിച്ചു" എൻ ഡി ആർ എഫ് ഡിജിപി അതുല്‍ കർവാല്‍ അറിയിച്ചു.

ഒരു രക്ഷയുമില്ലാത്ത ലുക്ക്, പൊളി തന്നെ: ഷോർട്സില്‍ ആറാടി മാളവിക മേനോന്‍

"വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തത്. മുകളില്‍ നിന്നും കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ ടെന്റുകള്‍ ഒഴുകിപോവുകയായിരുന്നു. ഞങ്ങളുടെ ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ടീമുകളിൽ 2 എണ്ണവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ ആർമി, ഐബിപി എന്നിവരും രക്ഷാപ്രവർത്തനത്തിലുണ്ട്. എത് സാഹചര്യവും നേരിടാന്‍ തയ്യാറാണ്"അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Giving all possible help: PM narendra modi condoles Amarnath accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X