Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം

കൊച്ചി: സ്വര്‍ണവില ഏത് സമയവും നിരീക്ഷിക്കുന്നവരാണ് മിക്കവരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഇത് ഉപഭോക്താക്കളെ സ്വര്‍ണത്തിലേക്ക് കടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഓരോ വ്യക്തിയുടെ വരുമാനത്തെ നേരിട്ട് ബാധിച്ചേക്കാം എന്നത് വേറെ കാര്യം. ഈ വേളയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.

ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍

സ്വര്‍ണം വാങ്ങുന്നവര്‍ ആദ്യം എന്താണ് ആവശ്യം എന്ന് തീരുമാനിക്കണം. നിക്ഷേപമായി സൂക്ഷിച്ചുവയ്ക്കാനാണ് എങ്കില്‍ 24, 22 കാരറ്റുകളാണ് വാങ്ങേണ്ടത്. 24 കാരറ്റില്‍ ബാര്‍, കോയിന്‍ എന്നിവ കിട്ടും. ആഭരണം കിട്ടില്ല. 100 ശതമാനം സ്വര്‍ണം അടങ്ങിയതാണ് 24 കാരറ്റ്. അതേസമയം, 92 ശതമാനത്തോളം സ്വര്‍ണം അടങ്ങിയ 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും കിട്ടും.

gold 14 9 carat price today in kerala

22 കാരറ്റിന്റെ സ്വര്‍ണവിലയാണ് ജ്വല്ലറികളിലെ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ ആഭരണങ്ങള്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നതിന് ഈടായി സ്വീകരിക്കും. സ്വര്‍ണവും ചെമ്പും ചേര്‍ത്താണ് ഇവ നിര്‍മിക്കുക. 92 ശതമാനത്തോളം സ്വര്‍ണം അടങ്ങിയതിനാല്‍ തിളക്കത്തിന് ഒട്ടും കുറവ് വരില്ല. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 107040 രൂപയും ഗ്രാമിന് 13380 രൂപയുമാണ് നല്‍കേണ്ടത്.

ഈ മാസം ഒന്നിന് 1.26 ലക്ഷം രൂപയായിരുന്നു 22 കാരറ്റ് സ്വര്‍ണം ഒരു പവന്. ഇപ്പോള്‍ 1.07 ലക്ഷത്തിലേക്ക് വീണു. ഏകദേശം 20000 രൂപയ്ക്ക് അടുത്ത് കുറഞ്ഞതാണ് ഉപഭോക്താക്കളെ ജ്വല്ലറികളിലേക്ക് ആകര്‍ഷിക്കുന്നത്. എങ്കിലും പഴയ സ്വര്‍ണം വില്‍ക്കാന്‍ കാത്തിരുന്നവരാണ് ഇപ്പോള്‍ ആശങ്കയിലായത്. മൂന്നാഴ്ച്ചയ്ക്കിടെ 20000 രൂപ കുറയുമെന്ന് അവര്‍ പ്രതീക്ഷിച്ചുകാണില്ല.

കുറഞ്ഞ വിലയുള്ള സ്വര്‍ണം വാങ്ങുന്നവര്‍ അറിയേണ്ടത്

ആഭരണങ്ങള്‍ മാത്രം കിട്ടുന്ന സ്വര്‍ണമാണ് 18, 14, 9 കാരറ്റുകള്‍. ഇവയില്‍ കോയിനോ ബാറോ ലഭിക്കില്ല. 18 കാരറ്റ് ഒരു പവന് 87960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10995 രൂപയും. 14 കാരറ്റ് ഗ്രാമിന് 8565 രൂപയും പവന് 68520 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 5525 രൂപയും പവന് 44200 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ വില ഇടിഞ്ഞുവീണ് ഗ്രാമിന് 245 രൂപയായി.

ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം

ആഭരണം ധരിക്കുക മാത്രമാണ് ഉപഭോക്താവിന്റെ ലക്ഷ്യമെങ്കില്‍ 18, 14, 9 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. ഈ സ്വര്‍ണം ബാങ്കുകള്‍ പണയം വയ്ക്കുന്നതിന് ഈടായി സ്വീകരിക്കില്ല. മറ്റു ലോഹങ്ങളുടെ അംശം കൂടുന്നതിനാല്‍ മാറ്റ് കുറയാന്‍ സാധ്യതയുണ്ട്. മാത്രമല്ല, പണിക്കൂലി കൂടുതലായിരിക്കും. വാങ്ങുന്ന സ്വര്‍ണം എത്ര കാരറ്റാണ് എന്ന് എങ്ങനെ മനസിലാക്കുമെന്ന് അറിയാമോ?

സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട്
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട്

അവിടെയാണ് ഹാള്‍മാര്‍ക്കിങ് ഗുണം. പരിശുദ്ധിയും തൂക്കവും ജ്വല്ലറിയുടെ പേരുമെല്ലാം ഹാള്‍മാര്‍ക്കിങില്‍ സൂചിപ്പിക്കും. കേരളത്തില്‍ എല്ലാ കാരറ്റും ഹാള്‍മാര്‍ക്കിങ് ചെയ്യണം എന്ന് നിര്‍ബന്ധമുണ്ട്. 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണം. 9 കാരറ്റില്‍ 37 ശതമാനവും. ആഭരണം മാത്രമാണ് ഉദ്ദേശമെങ്കില്‍ ഇത്തരം വില കുറഞ്ഞ സ്വര്‍ണം വാങ്ങാം. നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍ 24 കാരറ്റ് തിരഞ്ഞെടുക്കാം. ഏത് ആഭരണം വാങ്ങിയാലും വില്‍ക്കുന്ന സമയം വലിയ നഷ്ടം നേരിടേണ്ടി വരും. പണിക്കൂലി, ജിഎസ്ടി നിക്കുകള്‍ ഉപഭോക്താവിന് നഷ്ടമാകും. മാത്രമല്ല, തേയ്മാനം വന്നിട്ടുണ്ടെങ്കിലും അത്രയും സാമ്പത്തിക നഷ്ടവുമുണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+