കുടിയന്മാരെ ബുദ്ധിമുട്ടിക്കരുത്; മാന്യമായ പരിഗണന നൽകണം, ക്യൂ ഒഴിവാക്കണമെന്ന് കോടതി!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ അടക്കമുളള മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തൃശൂരിലെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

ക്യൂ റോഡിലേക്ക് നീളുന്നത് വഴി വാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്. കച്ചവടം എങ്ങനെയാകണമെന്ന് ലൈസന്‍സില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സർക്കാരും സംസ്ഥാന എക്സൈസ് വകുപ്പും കാര്യമായി ഇടപെടണമെന്നും ഹൈക്കോടതി പറഞ്ഞു.

court

ബെബ്‌കോ ഔട്ട്‌ലെറ്റിലെ മദ്യവ്യാപാരം സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൃശൂരിലെ വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിസമർപ്പിച്ചത്. ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. എൽഡിഎഫ് സർക്കാർ പുതിയ മദ്യ നയം പ്രഖ്യാപിച്ചതോടെ പുട്ടിയ ബാറുകളെല്ലാം തുറന്നിരിക്കുകയാണ്. നഗര റോഡുകൾ പുനർ വിജ്ഞാപനം ചെയ്യാം എന്ന് സുപ്രീം കോടതിയുടെ പരാമർശം വന്നതോടെ പൂട്ടിയ ബെവ്കോ ഔട്ട് ലെറ്റുകളും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

English summary
High Court statement about the beverage outlet
Please Wait while comments are loading...