കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുജാഹിദില്‍ വീണ്ടും വിഘടനത്തിന്റെ സൂചനകള്‍ നല്‍കി യുവവിഭാഗം സമ്മേളനം; ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പിരിഞ്ഞ ശേഷം ലയിച്ചു ചേര്‍ന്ന കേരള നദ് വത്തുല്‍ മുജാഹിദീനില്‍ (കെഎന്‍എം) വീണ്ടും വിഭാഗീയതയുടെ സൂചനകള്‍ നല്‍കി യുവവിഭാഗം സമ്മേളനം. ലനയശേഷം നിലനിന്ന ശക്തമായ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് യുവവിഭാഗമായ ഐഎസ്എം കോഴിക്കോട്ട് ആദര്‍ശസമ്മേളനം സംഘടിപ്പിച്ചു. നവോത്ഥാനം തീവ്രവാദമല്ല എന്ന ക്യാംപയ്‌നിന്റെ ഭാഗമായി നടന്ന പരിപാടി പഴയ മര്‍ക്കസുദ്ദഅവാ വിഭാഗം കെഎന്‍എമ്മിന്റെ പുനരുജ്ജീവനത്തിന്റെ സൂചനകളായി.

ജസ്റ്റിസ് ലോയ കേസ്; ബോംബെ ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതി സ്വമേധയാ ഏറ്റെടുത്തുജസ്റ്റിസ് ലോയ കേസ്; ബോംബെ ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതി സ്വമേധയാ ഏറ്റെടുത്തു

ഒരുകാലത്ത് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിനു വിത്തുപാകിയ കേരള നദ് വത്തുല്‍ മുജാഹിദീന്‍ പില്‍ക്കാലത്ത് യാഥാസ്ഥികരുടെ കൈയിലമര്‍ന്നിരുന്നു. ഇതിനിടയിലാണ് വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കും വിധേയമായി സംഘടന പിളര്‍ന്നത്. 2002ല്‍ മുജാഹിദ് സെന്റര്‍ കേന്ദ്രീകരിച്ച് ഔദ്യോഗിക വിഭാഗവും മര്‍ക്കസുദ്ദഅവ കേന്ദ്രീകരിച്ച് വിമതവിഭാഗവുമായി സംഘടന പിളര്‍ന്നു. ഇതിനിടെ ഔദ്യോഗിക വിഭാഗം കൂടുതല്‍ യാഥാസ്ഥിക നിലപാടുകളിലേക്കു നീങ്ങുകയും അത് വീണ്ടും പിളര്‍ന്ന് വിസ്ഡം എന്ന പുതിയ വിഭാഗം രൂപപ്പെടുകയും ചെയ്തു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം സിഡി ടവര്‍ ആസ്ഥാനമായ ഔദ്യോഗിക വിഭാഗവും മര്‍ക്കസുദ്ദഅവ ആസ്ഥാനമായ വിമതരും ലയിച്ച് പഴയ സംഘടന നിലനിര്‍ത്തുകയായിരുന്നു.

knm1

എന്നാല്‍, ലയനശേഷം മര്‍ക്കസുദ്ദഅവ വിഭാഗത്തോട് പുലര്‍ത്തുന്നത് കടുത്ത അവഗണനയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂരിയാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍പ്പോലും മര്‍ക്കസുദ്ദഅവാ വിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ല. മാത്രവുമല്ല മര്‍ക്കസുദ്ദഅവാ വിഭാഗം നേരത്തെ ഭംഗിയായി നടത്തിക്കൊണ്ടിരുന്ന ശബാബ് വാരിക, പുടവ മാസിക, യുവത ബുക്ക് ഹൗസ്, ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍, മെഡിക്കല്‍ എയ്ഡ് സെല്‍, എബിലിറ്റി സെന്റര്‍, ഫാമിലി സെല്‍, പീസ്, വോളന്റിയര്‍ കോര്‍ തുടങ്ങിവയെ നിര്‍ജീവമാക്കുന്ന തരത്തിലുള്ള സമീപനമാണ് കെഎന്‍എം നേതൃത്വത്തില്‍നിന്ന് ഉണ്ടാവുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെയാണ് ഗള്‍ഫ് സലഫിസം ഇറക്കുമതി ചെയ്യുന്നു എന്ന ആരോപണം. കൂടോത്രവും അനുഷ്ഠാന തീവ്രതയും പോലെ ഏതൊന്നിന് എതിരെയായിരുന്നോ ഈ സംഘടന അതിലേക്ക് പ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് പഴയ മര്‍ക്കസുദ്ദഅവാ വിഭാഗം ആരോപിക്കുന്നു. അതേസമയം, മര്‍ക്കസുദ്ദഅവാ വിഭാഗം നേതാവായിരുന്ന ഡോ. ഹുസൈന്‍ മടവൂര്‍ ഈ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കാതെ തല്‍ക്കാലം ഒഴിഞ്ഞുനില്‍ക്കുകയാണ്.

knm2

ഞായറാഴ്ച കോഴിക്കോട്ട് നടന്ന ഐഎസ്എം പൊതുയോഗത്തില്‍ മര്‍ക്കസുദ്ദഅവാ വിഭാഗത്തിന്റെ പഴയകാല നേതാക്കളായ സി.പി ഉമര്‍ സുല്ലമി, ഡോ. ഇ.കെ അഹമ്മദ് കുട്ടി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബൂബക്കര്‍ മൗലവി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി, ഈസാ മദനി, ജാബിര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

knm3

യുവജനവിഭാഗമായ ഐഎസ്എമ്മില്‍ മര്‍ക്കസുദ്ദഅവാ വിഭാഗത്തിനാണ് മുന്‍തൂക്കം. കെഎന്‍എമ്മില്‍ സിഡി ടവര്‍ വിഭാഗത്തിനും. പരിപാടിയില്‍ പങ്കെടുക്കുന്നതിന് യുവവിഭാഗം പ്രവര്‍ത്തകര്‍ക്കുമേല്‍ കനത്ത വിലക്കുണ്ടായിരുന്നു. എന്നാല്‍, ഇത് ലംഘിച്ചുകൊണ്ടായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ രാത്രി വരെ നീണ്ടുനിന്ന പരിപാടി.

English summary
i s m youth conference in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X