ലഹരി ഉപയോക്താക്കളെ തിരിച്ചറിയാം, വെറുപ്പിക്കരുത്

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷണത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് എക്‌സൈസ് ഓഫിസര്‍ ഷമീര്‍ തലശേരി. അത്തരക്കാരെ ഭീഷണികളിലൂടെയല്ല ബോധവത്കരണത്തിലൂടെയാണ് മാറ്റിയെടുക്കേണ്ടതെും അദ്ദേഹം പറഞ്ഞു. പാറക്കടവ് മഹല്ല് കമ്മിറ്റിയൂടെ കീഴില്‍ രൂപംകൊണ്ട ലഹരിവിരുദ്ധ കൂട്ടായ്മയായ നാട്ടുനന്മ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിങ്ക് റോഡിലൂടെയുള്ള ബസ് സർവ്വീസ് തുടരും.ഉടമകളുടെ പ്രയാസങ്ങൾക്ക് താൽക്കാലിക പരിഹാരം

ലഹരി ഉപയോക്താക്കളായ കുട്ടികള്‍ പലപ്പോഴും കൂട്ടത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതായി കാണാം. ചെയ്യുന്നത് തെറ്റാണെ ബോധവും പിടിക്കപ്പെടുമോ എന്ന ഭയപ്പാടും അടുത്ത ബന്ധുക്കളുടെ കണ്ണില്‍പ്പെടാതെ നോക്കാനുള്ള വെപ്രാളവുമൊക്കെ ഇത്തരക്കാരുടെ പെരുമാറ്റ രീതികളില്‍ മാറ്റങ്ങള്‍ വരുത്തും. എന്നാല്‍ സമപ്രായക്കാരായ ലഹരി ഉപയോക്താക്കളുമായി ഒഴിഞ്ഞുനില്‍ക്കുമ്പോള്‍ ഇവര്‍ക്ക് സമാശ്വാസം പ്രകടമാകും.

drugs1

ലഹരി വസ്തുക്കള്‍ കിട്ടാതാവുമ്പോള്‍ ഏതു വിധേനയും കൈമാറുന്നതും സഹകരിക്കുന്നതുമൊക്കെ ഈ ബന്ധത്തിന്റെ പുറത്താണ്. മുന്‍കാലങ്ങളിലെക്കാള്‍ നാട്ടിലെങ്ങും ഇവയെല്ലാം സുലഭമാണ് എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഇതിന് പണം കണ്ടെത്തുക എന്ന കടമ്പ കുട്ടികളെ പലപ്പോഴും മറ്റു തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്കു കൂടി നയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

drugs

ചെയര്‍മാന്‍ ഡോ. ടി. നസീം ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കുറ്റ്യാടി സിഐ സുനില്‍ കുമാര്‍, നാട്ടുനന്‍മ കണ്‍വീനര്‍ കെ.എന്‍ ജാഫര്‍, നവാസ് മാസ്റ്റര്‍, കെ.പി റഫീഖ്, കെ.കെ മുജീബ്, പി.പി അമ്മദ്, കെ.എന്‍ സലീന, ഗീത ഹരീന്ദ്രന്‍, സുലോചന, ഷരീഫ് തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, വനിതാ സംഗമം, വിദ്യാര്‍ഥി യുവജന സംഗമം തുടങ്ങിയവ നടന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Identify drugs users

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്