ഐ ലീഗ്: ഗോകുലത്തിന്റെ കോഴിക്കോട്ടെ ആദ്യ മത്സരം സമനിലയില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഐ ലീഗില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗോകുലം എഫ്‌സിയുടെ കന്നിമത്സരത്തില്‍ സമനില. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷം അധികം വൈകാതെ വഴങ്ങിയ ഗോളിനാണ് മത്സരം സമനിലയായത്. ഇതോടെ ലീഗില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതമായി.

ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...

നാടിന്റെ നാനാദിക്കില്‍നിന്ന് ആയിരങ്ങള്‍ ഐലീഗ് മത്സരം കാണാന്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ഗോകുലം കേരള എഫ്‌സി രൂപീകരിക്കപ്പെട്ട ശേഷമുള്ള കോഴിക്കോട്ടെ ആദ്യ ഐ ലീഗ് മാച്ചായിരുന്നു തിങ്കളാഴ്ച. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട്. നേരത്തെ ഗോകുലം ഷില്ലോങില്‍ ലജോങ് എഫ്‌സിയോട് തോറ്റിരുന്നു.

footballorg

കളിയുടെ ആദ്യപകുതിയുടെ 21ാം മിനിറ്റില്‍ ഗോകുലം കേരള എഫ്‌സിയാണ് കാണികളെ ആവേശത്തില്‍ ആറാടിച്ച് ആദ്യഗോള്‍ സ്‌കോര്‍ ചെയ്തത്. ഐവറി കോസ്റ്റ് താരം കാമോ ബായി ആണ് ഗോളടിച്ചത്. ഗോള്‍ നേട്ടത്തിന്റെ ആവേശം തീരുംമുന്‍പേ ചെന്നൈ എഫ്‌സി ഫ്രഞ്ച് താരം ഴാങ് മിഷേല്‍ ജോക്കിമിലൂടെ 28ാം മിനിറ്റില്‍ ഗോള്‍ മടക്കി. ഉജ്വല സേവുകളിലൂടെ ഗോകുലത്തിന്റെ ഗോള്‍വല കാത്ത ഗോള്‍ കീപ്പര്‍ നിഖില്‍ സി. ബെര്‍ണാഡ് ആണ് കളിയിലെ താരം. ഒന്‍പതിന് നെരോക്ക എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം.


നായകന്‍ സുഷാന്ത് മാത്യുവില്‍നിന്ന് തുടങ്ങിയ നീക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു ഗോകുലത്തിന്റെ ഗോള്‍ പിറന്നത്. സ്വന്തം പകുതിയില്‍നിന്ന് സുഷാന്ത് നീട്ടിക്കൊടുത്ത ക്രോസിലേക്കു വലതു പാര്‍ശ്വത്തിലൂടെ പാഞ്ഞുകയറിയ കാമോ ബായി ചെന്നൈയുടെ അവസാന ഡിഫന്‍ഡറെയും ഗോള്‍കീപ്പറെയും വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇടതുമൂലയില്‍നിന്ന് എഡ്വിന്‍ സിഡ്‌നി തൊടുത്ത കോര്‍ണര്‍ കിക്കിലേക്കു കുതിച്ചുയര്‍ന്ന ഴാങ് മിഷേല്‍ ജോക്കിം ഉജ്വലമായ ഒരു ഹെഡ്ഡറിലൂടെ ചെന്നൈക്കുവേണ്ടി സമനില പിടിക്കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ileague; Gokulam's first match in kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്