നിയമം കാറ്റില്‍ പറത്തി നിലമ്പൂർ വനഭൂമിയില്‍ വീട് നിര്‍മ്മാണം, പണിയുന്നത് 37 വീടുകൾ

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: നിലമ്പൂരിലെ വനഭൂമിയിലൂടെ റോഡ് വെട്ടി അതീവപരിസ്ഥിതി ലോല പ്രദേശത്ത് മലയിടിച്ച് അനധികൃത വില്ല നിര്‍മ്മാണം. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയായ നായാടംപൊയിലിലാണ് സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ ഒരു മല ഇടിച്ചു നിരത്തി ഒരു തരത്തിലുള്ള അനുമതികളുമില്ലാതെ നിയമകാറ്റില്‍പ്പറത്തിയുള്ള നിര്‍മ്മാണം.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം

വനഭൂമിയിലൂടെ അടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റര്‍ ദൂരത്തില്‍ റോഡും വെട്ടിയിട്ടുണ്ട്. വനാതിര്‍ത്തിയിലെ ജണ്ടയും തകര്‍ത്തു. ഏഴ് ഏക്കര്‍ വിലക്കുവാങ്ങിയാണ് 37 വില്ലകള്‍ പണിയുന്നതെന്നാണ് നിര്‍മ്മാണം നടത്തുന്നവര്‍ പറയുന്നത്. നാലു വില്ലകള്‍ക്കായുള്ള കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മ്മാണമാണ് തകൃതിയായി നടക്കുന്നത്. ടെന്റ് പണിത് തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചാണ് നിര്‍മ്മാണം. കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

veedu

നായാടംപൊയിലില്‍ മലയിടിച്ചുള്ള അനധികൃത വില്ല നിര്‍മ്മാണം


പ്രദേശത്ത് മിച്ചഭൂമി, വനഭൂമി എന്നിവ ഉണ്ടോ എന്ന സംശയം ഉള്ളതിനാല്‍ സര്‍വെ നടത്തിയശേഷമേ പോക്കുവരവ് നടത്തി നികുതി അടക്കാനാവൂ എന്ന നിലപാടാണ് കൂടരഞ്ഞി വില്ലേജ് അധികൃതര്‍ സ്വീകരിച്ചത്. ഭൂമി കൈവശത്തിലായി നികുതിപോലും അടയ്ക്കും മുമ്പാണ് മലയിടിച്ചുള്ള അനധികൃത നിര്‍മ്മാണം നിര്‍ബാധം തുടരുന്നത്. വനഭൂമിയിലൂടെ റോഡു വെട്ടിയിട്ടും വനപാലകര്‍ ഈ വഴി തിരിഞ്ഞുപോലും നോക്കിയിട്ടില്ല. പഞ്ചായത്ത്, റവന്യൂ അധികൃതരും അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുകയാണ്.

അതേ സമയം ഇത്രയും വലിയ നിയമലംഘനം നടന്നിട്ടും വനപാലകരും, പഞ്ചായത്ത്, റവന്യൂ അധികൃതരും തിരിഞ്ഞുനോക്കാത്തതിന് പിന്നില്‍ വന്‍ അഴിമതിയും കൈക്കൂലിയുമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പിന്നില്‍ രാഷ്ട്രീയ സ്വാധീനവും ഉള്ളതായി ആരോപണമുണ്ട്.

സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?

തലക്ക് മീതെ ദുരന്തം പോലീസുകാർക്കും രക്ഷയില്ല: പോലീസ് ഔട്ട് പോസ്റ്റിലെ സീലിംഗ് അടർന്നു വീണു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
illegal building construction in forest land in nilambur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്