വന്‍ ട്വിസ്റ്റ്..!! അന്വേഷണം ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക്..!! മാഡമോ വിഐപിയോ ?

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഒരു സ്ത്രീയുടെ സാന്നിധ്യം സംശയിക്കപ്പെട്ടിരുന്നു. പള്‍സര്‍ സുനി തന്നെയാണ് തനിക്ക് ക്വട്ടേഷന്‍ തന്നത് ഒരു സ്ത്രീയാണെന്ന് നടിയോട് പറഞ്ഞത്. എന്നാലത് കേസന്വേഷണം വഴിതെറ്റിക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമം ആണെന്ന് പോലീസ് കണ്ടെത്തി. ഇപ്പോഴിതാ കേസന്വേഷണം ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് നീങ്ങുന്നുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പറഞ്ഞ് കേട്ടതെല്ലാം തെറ്റ്..! ജനപ്രിയൻ ജയിലിന് അകത്ത് ഇങ്ങനെയാണ്..! ദിലീപേട്ടൻ ശരിക്കും പാവാടാ... !

യുവനടിയുടെ പങ്കെന്ത്

യുവനടിയുടെ പങ്കെന്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കൂടാതെ ഭാര്യ കാവ്യാ മാധവന്‍, അമ്മ ശ്യാമള, നാദിര്‍ഷ എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതിനൊപ്പം ഒരു യുവനടിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

നടിയാണോ മാഡം

നടിയാണോ മാഡം

ഈ നടിയെ പോലീസ് ചോദ്യം ചെയ്തുവെന്നും ഇവരുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവരാണോ സുനിയും ഫെനി ബാലകൃഷ്ണനും പറഞ്ഞ മാഡം എന്നും സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ മാഡം എന്നത് സുനിയുടെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് പോലീസ് പറയുന്നു.

ബിനാമി ഇടപാടുകൾ

ബിനാമി ഇടപാടുകൾ

ദിലീപിന് കോടികളുടെ ബിനാമി ഇടപാടുകള്‍ ഉണ്ടെന്നും വിദേശത്ത് നിന്നടക്കം പണമെത്തിയിട്ടുണ്ട് എന്നും വാര്‍ത്തയുണ്ടായിരുന്നു. ദിലീപിന്റെ ബിനാമി ഒരു നടിയാണ് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അക്കൌണ്ടിൽ വൻതുക

അക്കൌണ്ടിൽ വൻതുക

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍തുക ദിലീപിന്റെ അക്കൗണ്ടില്‍ നിന്നും മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമായിരുന്നു ഈ ഇടപാട്.

ഈ നടിയാണോ ആ നടി

ഈ നടിയാണോ ആ നടി

കാക്കനാട് താമസിക്കുന്ന ഈ നടിയിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് സൂചന. പള്‍സര്‍ സുനിയുമായും ഈ നടിക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കേസില്‍ പരാമര്‍ശിക്കപ്പെട്ട യുവനടിയെക്കുറിച്ച് തന്നെയാണോ അന്വേഷണം എന്ന കാര്യം വ്യക്തമല്ല.

ദിലീപല്ല വൻ സ്രാവ്

ദിലീപല്ല വൻ സ്രാവ്

കേസില്‍ ദിലീപിനെ കൂടാതെ പ്രമുഖര്‍ വേറെയും ഉണ്ടെന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ദിലീപല്ല കേസിലെ വന്‍സ്രാവെന്ന് പള്‍സര്‍ സുനി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിഐപിയുടെ എൻട്രി

വിഐപിയുടെ എൻട്രി

സുനിയുടെ മുന്‍ ്അഭിഭാഷകനായ പ്രതീഷ് ചാക്കോയും സമാനവെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒരു വിഐപിക്കാണ് പ്രതീഷ് ചാക്കോ കൈമാറിയിരിക്കുന്നത് എന്നാണ് പുതിയ വിവരങ്ങള്‍.

സംശയ നിഴലിൽ

സംശയ നിഴലിൽ

നടിക്കെതിരായ ഗൂഢാലോചനയില്‍ നേരിട്ട് പങ്കില്ലെങ്കിലും ചില പ്രമുഖരില്‍ നിന്നും ദിലീപിന് സഹായം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തായ എംഎല്‍എ അടക്കം സംശയത്തിന്റെ നിഴലിലാണ്.

സിംകാര്‍ഡ് നശിപ്പിച്ചു

സിംകാര്‍ഡ് നശിപ്പിച്ചു

ദിലീപുമായി ഉറ്റബന്ധം പുലര്‍ത്തുന്ന എംഎല്‍എ വിദേശത്ത് നിന്നും സിംകാര്‍ഡ് നശിപ്പിച്ച് കളഞ്ഞതായുള്ളതടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഇദ്ദേഹത്തിനുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടിയെ ചോദ്യം ചെയ്തേക്കുമോ

നടിയെ ചോദ്യം ചെയ്തേക്കുമോ

തെളിവുകള്‍ ലഭിച്ചാല്‍, ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലുള്ള മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത നടിയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് പോലീസ് നീങ്ങിയേക്കുമെന്നാണ് അറിയുന്നത്.

English summary
Police to investigate the role of another actress in Actress abduction case
Please Wait while comments are loading...