ശബരിമലയില്‍ ഐസിസ് ഭീകരാക്രമണ ഭീഷണി പ്രചരണം വ്യാജമാണെന്ന് എഡിജിപി

  • Posted By:
Subscribe to Oneindia Malayalam

പത്തംതിട്ട: ശബരിമലയില്‍ ഐസിസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് പോലീസ് . അത്തരത്തിലൊരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചില്ലെന്ന് ശബരിമലയുടെ തീര്‍ത്ഥാടന കാലത്തിന്റെ ചുമതല വഹിക്കുന്ന എഡിജിപി സുദേഷ് കുമാര്‍ പറഞ്ഞു.

എഐഡിഎംകെ പതാക ഉപയോഗിക്കുന്നതില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കിയിട്ടില്ലന്ന് ടിടിവി ദിനകരന്‍

ഏത് തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളെയും കൈകാര്യം ചെയ്യാന്‍ കേരളാ പോലീസ് സജ്ജമാണെന്നും എഡിജിപി വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐസിസ് ഭീകരാക്രമണ പദ്ധതിയുണ്ടെന്നും കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്നും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്ന സാഹചര്യത്തിലാണ് എഡിജിപിയുടെ പ്രതികരണം.

 sabarimala

ശബരിമലയിലേക്ക് കുന്നാര്‍ അണകെട്ടില്‍ നിന്ന് കുടിവെള്ളം കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ സ്ഥാപിച്ചിരിക്കുന്ന വഴിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും എഡിജിപി കൂട്ടിച്ചര്‍ത്തു. ശബരിമല സുരക്ഷ സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്നും ശബരിമല സന്നിധാനവും പരിസരവും പൂര്‍ണ്ണ സുരക്ഷിതമാണെന്നും എഡിജിപി പറഞ്ഞു.

'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് തന്ത ചുമക്കണം?' ജോയ് മാത്യുവിന്റെ ചോദ്യം അശോകനോടാണോ?

കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ യാത്രക്കാരായ ശബരിമല തീര്‍ത്ഥാടരുള്‍പ്പെടെയുള്ള അമുസ്ലീംങ്ങളെ അപായപ്പെടുത്താന്‍ ഐസിസ് തീവ്രവാദികള്‍ പദ്ധതി ഇടുന്നതായുള്ള മുന്നറിയിപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചരിച്ചത്. വാട്സ്ആപ്പും ഫേസ്ബുക്കും പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
isis terriorits attack threat in sabarimala is fake news, says adgp. last day there was fake publicity that isis terriorist attack threat in sabarimala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്