ദേ...പോയി, അവധിയൊക്കെ കഴിഞ്ഞ് ദാ...വന്ന് ജേക്കബ് തോമസ്!! തിരിച്ച് വരുമ്പൊ പദവി ഇല്ല?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസ് തിരികെ ജോലിയിൽ പ്രവേശിക്കുന്നു. ഈ മാസം 19നു തിരികെ എത്തുമെന്നാണ് വിവരങ്ങൾ. എന്നാൽ ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച് തീരുമാനമായിട്ടില്ല.

മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനോട് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിച്ച് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷം ഒരു മാസം കൂടി ലീവ് നീട്ടുകയായിരുന്നു.വീണ്ടും 17 ദിവസം ലീവ് നീട്ടിയെടുത്തു.

jacob thomas

ഇതിനിടെ ജേക്കബ് തോമസ് തിരിച്ചു വരില്ലെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചതിനു പിന്നാലെ ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു. സർക്കാരുമായി നിയമ പോരാട്ടം നടത്തി സെൻകുമാർ തിരിച്ചെത്തിയതോടെയായിരുന്നു ബെഹ്റയെ വിജിലൻസ് ഡയറക്ടറാക്കിയത്.

ജേക്കബ് തോമസ് തിരിച്ചെത്തുമ്പോൾ ഏത് പദവി നൽകുമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. വിജിലൻസ് ഡയറക്ടറായി തന്നെയാണോ ജേക്കബ് തോമസ് തിരിച്ചെത്തുന്നത് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

തുടർച്ചയായി കോടതയിൽ നിന്ന് വിജിലൻസിന് വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെയാണ് ജേക്കബ് തോമസിനോട് മാറി നിൽക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നാണ് സൂചനകൾ.

English summary
jacob thomas back to service no clarity on post.
Please Wait while comments are loading...