കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിലെ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസിലേക്ക്; അയോഗ്യത നടപടിയുമായി കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂ: കർണാടകയിലെ വിമത ജെ ഡി എസ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേരുന്നു. ഗുബ്ബിയിൽ നിന്നുള്ള ജെഡിഎസ് എം എൽ എ എസ്ആർ ശ്രീനിവാസാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത എസ്ആർ ശ്രീനിവാസിനെ ജെ ഡി എസില്‍ നിന്നും പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അസ്വസ്ഥനല്ലെന്നും ഡിസംബറിൽ എം എൽ എ സ്ഥാനം രാജിവച്ച് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേരുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ദ്രൗപതി മുര്‍മുവിന് പിന്തുണയെന്ന് മായാവതി; പ്രതിപക്ഷത്തിന് ബിഎസ്പിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്ദ്രൗപതി മുര്‍മുവിന് പിന്തുണയെന്ന് മായാവതി; പ്രതിപക്ഷത്തിന് ബിഎസ്പിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറുമായും നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായും താന്‍ മാസങ്ങളായി നല്ല ബന്ധത്തിലാണെന്നും 2023ലെ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൊക്കലിഗ വിഭാഗത്തിലെ നേതാവ് കൂടിയായ ബിഎസ് നാഗരാജുവിനെ ഗുബ്ലിയിൽ മത്സരിപ്പിക്കാൻ ജെഡിഎസ് നേരത്തെ തന്നെ തീരുമാനിക്കുകുയം ചെയ്തിരുന്നു. അതിനിടെ, കൂറുമാറ്റ നിരോധന നിയമപ്രകാരം ശ്രീനിവാസ്, കോലാർ എംഎൽഎ കെ ശ്രീനിവാസ ഗൗഡ എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ഉടൻ നിവേദനം നൽകുമെന്ന് ജെ ഡി എസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

dk-

അതേസമയം, ജെ ഡി എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വോട്ട് ചെയ്തതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. "ഞാൻ കോൺഗ്രസിന് വോട്ട് ചെയ്തു.. കാരണം എനിക്കതിനെ ഇഷ്ടമാണ്," എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ഗൗഡയുടെ പ്രതികരണം. നാല് സീറ്റിലേക്കാണ് കർണാടകയില്‍ തിരഞ്ഞടുപ്പ് നടക്കുന്നത്. ഇതില്‍ ബി ജെ പി മൂന്ന് സ്ഥാനാർത്ഥികളെയും കോൺഗ്രസ് രണ്ട് സ്ഥാനാർത്ഥികളെയും ജനതാദൾ (സെക്കുലർ) ഒരാളെയുമാണ് മത്സരിപ്പിച്ചിരുന്നു. ബി ജെ പിക്ക് രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയം ഉറപ്പാണ്. നാലാമത്തെ സീറ്റിലേക്കായിരുന്നു മത്സരം ശക്തമായത്. ജെ ഡി എസും കോണ്‍ഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയതിനാല്‍ മത്സരത്തിനൊടുവില്‍ ഈ സീറ്റിലും വിജയിക്കാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെ ഡി എസ് നേതൃത്വം രംഗത്ത് എത്തി. ബി ജെ പിയുമായി കോണ്‍ഗ്രസ് ഒത്തുതീർപ്പിലെത്തിയെന്നായിരുന്നു ജെ ഡി എസ് ആരോപണം

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

English summary
JDS MLA from Karnataka joins Congress; Kumaraswamy with disqualification action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X