ജിഷയുടെ അച്ഛന്റെ അവസ്ഥ ഇതാണ്!! ആനുകൂല്യങ്ങൾ ഒന്നും കിട്ടിയില്ല!! അമ്മയും സഹോദരിയും ചെയ്തത്!!

  • Posted By:
Subscribe to Oneindia Malayalam

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ദാരുണമായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ പിതാവ് പാപ്പുവിന്റെ അവസ്ഥ ദയനീയം. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഓടക്കാലിനു സമീപം ചെറുകുന്നത്തുള്ള വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പാപ്പു കിടപ്പിലാണെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച വാഹനത്തിൽ നിന്ന് വീണ് ഇയാളുടെ കാലിന് പരുക്കേറ്റിരുന്നു. ഇപ്പോൾ എഴുന്നേൽക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. എഴുന്നേൽക്കാൻ കഴിയാത്തതിനാൽ കിടക്കയിൽ തന്നെയാണ് മലമൂത്രം വിസർജനം. ഇടിഞ്ഞു പൊളിയാറായ അവസ്ഥയിലായ വീട്ടിലാണ് താമസിക്കുന്നത്.

jisha

കഴിഞ്ഞ ദിവസം പാലിയേറ്റീവ് കെയർ പ്രവർത്തകരെത്തി പാപ്പുവിനെ ശുശ്രൂഷിച്ചിരുന്നു. ഇനിയും ചികിത്സ നൽകിയില്ലെങ്കിൽ പാപ്പുവിന്റെ നില ഗുരുതരമാകുമെന്നാണ് വിവരം. ജിഷ മരിച്ചതിനു പിന്നാലെ അമ്മ രാജേശ്വരിക്കും ജിഷയുടെ സഹോദരിക്കും ആനുകൂല്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും പാപ്പുവിന് ഇവർ ഒന്നും നൽകിയില്ല. ജിഷയുടെ അമ്മയ്ക്ക് വീടുവച്ച് നൽകിയിരുന്നു. സഹോദരിക്ക് ജോലിയും നൽകി.

മകളുടെ പേരിൽ ലഭിച്ച ആനുകൂല്യങ്ങളിൽ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയെ സമീപിച്ചിരുന്നു. ജിഷ മരിക്കുന്നതിന് മുമ്പ് ജിഷയുടെ സഹോദരി പാപ്പുവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ജോലി ലഭിച്ച ശേഷം ഇവർ പാപ്പുവിനെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് വിവരം. മരിക്കുന്നതിന് മുമ്പ് ജിഷയും ഇടയ്ക്ക് പാപ്പുവിന്റെ വീട്ടിൽ വന്ന് നിൽക്കാറുണ്ടായിരുന്നു.

English summary
jisha's father in pathetic condition
Please Wait while comments are loading...