കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ബോറടി ഞങ്ങള്‍ സഹിക്കുകയാണ്, ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ജോയ് മാത്യു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഈ ബോറടി ഞങ്ങള്‍ സഹിക്കുകയാണെന്ന തലക്കെട്ടോടു കൂടിയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ധിഖിനെ ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു.

ഇതിനു പിന്നാലെയാണ് ചാനല്‍ ചര്‍ച്ചയെക്കുറിച്ച് ജോയ് മാത്യുവിന്റെ പരാമര്‍ശം. ചാനല്‍ ചര്‍ച്ചകള്‍ ജനങ്ങളെ ബോറടിപ്പിക്കുകയാണെന്ന് വിമര്‍ശിച്ചു കൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോള്‍ നടക്കുന്ന ന്യൂസ് ചര്‍ച്ചകളൊക്കെ ഒരു പ്രയോജനവുമില്ലാതായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബോറടിപ്പിച്ച് കൊല്ലും

ബോറടിപ്പിച്ച് കൊല്ലും

ചാനല്‍ തുറന്നാല്‍ മിക്ക ചാനലുകളിലും ചര്‍ച്ചകള്‍ തന്നെ. ഈ ബോറടി സഹിക്കുകയല്ലാതെ നിവൃത്തിയില്ല. ചാനല്‍ ചര്‍ച്ചകളൊക്കെ ജനങ്ങളെ ബോറടിപ്പിക്കുകയാണെന്നാണ് ജോയ് മാത്യു പറയുന്നത്.

വെറുതെയൊരു സംവാദം

എല്ലാ വിഷയത്തിലും ചര്‍ച്ചകള്‍ പലതും നടക്കുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടാകുന്നുണ്ടെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.

അവസാനിപ്പിക്കണം

അവസാനിപ്പിക്കണം

മിക്ക ചാനലുകളിലും ചര്‍ച്ചകള്‍ നടക്കുന്നത് രാഷ്ട്രീയ നേതാക്കളെ ഇരുത്തിയാണ്. ചര്‍ച്ച ചെയ്യുന്ന വിഷയത്തെപ്പറ്റി പോലും യാതൊരു അറിവുമില്ലാതെ രാഷ്ട്രീയക്കാരുടെ വാചകമടി ചാനലുകാര്‍ അവസാനിപ്പിക്കണം. ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്തതിനപ്പുറമാണിതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

വിവരമില്ലാത്ത വര്‍ഗങ്ങള്‍

വിവരമില്ലാത്ത വര്‍ഗങ്ങള്‍

പൊതു വിഷങ്ങളെക്കുറിച്ച് യാതൊരു അറിവോ വ്യക്തതയോ ഇല്ലാത്തവരെ വിളിച്ച് കയറ്റി സംസാരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. പരസ്പര പ്രീണനത്തിന്റെ വേദികളാവുകയാണ് സംവാദങ്ങളെന്നും ജോയ് മാത്യു പറയുന്നു.

ടി.സിദ്ധിഖിനെ ഇറക്കി വിട്ടത്

ടി.സിദ്ധിഖിനെ ഇറക്കി വിട്ടത്

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്കിടെ ടി.സിദ്ധിഖ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. ചാനല്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് വന്നത്. ഇറങ്ങിപ്പോകാന്‍ പറഞ്ഞ ചാനല്‍ അവതാരകന്റെ ഭാഗത്താണോ, ചര്‍ച്ചയില്‍ തന്റെ നിലപാട് വ്യക്തമാക്കി സിദ്ധിഖിന്റെ ഭാഗത്താണോ ന്യായം എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും ജോയ് മാത്യു പറഞ്ഞു.

English summary
Actor Joy mathew criticize television channel interviews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X