'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ
മത്സരിക്കാതെ മാറി നിൽക്കാനായി പാർട്ടിയിൽ നിന്നും യാതൊന്നും താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ സുധാകരൻ. ഡൽഹിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻ്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണംയ. താൻ പാർട്ടിക്ക് വിധേയമാണ്. കോണ്ഗ്രസുകാർക്കിടയിൽ പ്രവർത്തിക്കാൻ തനിക്ക് പാർട്ടിയുടേയോ പാർട്ടി കമ്മിറ്റികളുടേയോ സമ്മതം ആവശ്യമില്ല. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ തനിക്ക് യാതൊരു ഉറപ്പും നേത്വത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
'പാർട്ടിയിൽ എങ്ങനെയായിരിക്കും തുടരേണ്ടത് എന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ് .അങ്ങനെ നേതൃത്വം ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എനിക്ക് അതിനുള്ള ഒരു സഹായങ്ങളൊക്കെ അവർ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് എപ്പോഴാണ് പ്രാവർത്തികമാക്കുന്നത് എന്ന് എനിക്കറിയില്ല. പ്രാവർത്തികമാക്കിയാൽ സന്തോഷം. പ്രാവർത്തികമാക്കിയില്ലെങ്കിലും എനിക്കൊരു സന്തോഷവും കുറവുമില്ല. ഞാൻ ഒന്നുമില്ലെങ്കിലും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനാണ് . നാട്ടിൽ പോയി പ്രവർത്തിക്കാൻ എനിക്ക് വേറെ ആയുധങ്ങൾ ഒന്നും വേണ്ട. ഞാൻ പോകും, പ്രവർത്തകരോടൊപ്പം ഒട്ടി നിൽക്കും, ഞാൻ പ്രവർത്തിച്ച് കരുത്ത് പകരും.

എനിക്ക് പാർട്ടി പ്രവർത്തകന്മാരോട് സഹകരിക്കാനും പ്രവർത്തിക്കാനും സഹവർത്തിത്വം കാണിക്കാനും ഒക്കെ പാർട്ടിയുടെ നേതാക്കന്മാരുടെയോ അല്ലെങ്കിൽ പാർട്ടി കമ്മിറ്റിയുടെയോ എന്തെങ്കിലും പിന്തുണ ആവശ്യമില്ല. കണ്ണൂരിൽ മത്സരിക്കാതിരുന്നത് പാർട്ടി ആവശ്യപ്പെട്ടതിനാലാണ്. ഞാൻ പാർട്ടിക്ക് വിധേയനാണ്',സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസിൽ ഏറ്റവും അർഹതപ്പെട്ട നേതാവ് രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം ആവർത്തിച്ചു. മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹം യോഗ്യനാണെന്ന് സുധാകരൻ പറഞ്ഞു.
സുധാകരൻ അടിയുറച്ച കോണ്ഗ്രസുകാരൻ; കെസി വേണുഗോപാൽ
കെ സുധാകരൻ എന്നും അടിയുറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹത്തിൻറെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണെന്നും കെസി വേണുോഗോപാൽ. സുധാകരൻ ഹൈക്കമാൻ്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ്പ്രതികരണം.
'കെ സുധാകരൻ ഇന്ന് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽഗാന്ധിയെയും നേരിൽ കണ്ടു. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അനാവശ്യ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനിടയിലാണ് ഇന്നത്തെ കൂടിക്കാഴ്ച.
എന്നും അടിയുറച്ച കോൺഗ്രസുകാരനാണ് കെ സുധാകരൻ. അദ്ദേഹത്തിൻറെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണ്. പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഉയർത്തിയവർക്ക് ഉള്ള മറുപടിയായിരുന്നു അദ്ദേഹത്തിൻറെ ഇന്നത്തെ സന്ദർശനം. ഈ ദിവസങ്ങളിൽ സുധാകരനോട് സംസാരിച്ചപ്പോൾ ഞാൻ തൊട്ടറിഞ്ഞതാണ് വാർത്തകൾ പൊള്ളിച്ച ആ നെഞ്ചിലെ ചൂട്.മുൻപെന്നെത്തേയുമെന്ന പോലെ പാർട്ടി അദ്ദേഹത്തിൻ്റെ സേവനങ്ങളെ മുതൽകൂട്ടായാണ് കാണുന്നത്. നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തിനും കരുതലിനും ഖാർഗേജിയെയും രാഹുൽജിയെയും നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
മരണം വരെ കെ സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് കെ സുധാകരൻ', കെസി വേണുഗോപാൽ പറഞ്ഞു.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു












Click it and Unblock the Notifications