കാരശ്ശേരിയിലെ കാരണവന്മാർ ഡൽഹിയിലേക്ക് യാത്രയായി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : താജ്മഹലും രാജ്യ തലസ്ഥാനവും സന്ദർശിക്കാൻ കാരശ്ശേരിയിലെ കാരണവന്മാർ യാത്രതിരിച്ചു.പഞ്ചായത്ത് പരിസരത്ത് നടന്ന യാത്രഅയപ്പു സംഗമം ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യാത്രക്കാർക്ക് ഐ.ഡി. കാർഡും തൊപ്പിയും എം.എൽ.എ വിതരണം ചെയ്തു. പ്രണയത്തിന്റെ സ്മാരകം കാണാനുള്ള യാത്ര കാഞ്ചനകൊറ്റങ്ങൽ ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്തിലെ 60 വയസ് കഴിഞ്ഞ 80 പേരും ഡോക്ടർമാരും നേഴ്സുമാരും ജനപ്രതിനിധികളും ജീവനക്കാരുമുൾപ്പെടെ ആകെ നൂറ് പേരാണ് സംഗത്തിലുള്ളത്.

kaarasseritour

ഏബിൾ ഇൻറർനാഷണൽഗ്രൂപ്പ് ചെയർമാൻ സിദ്ധിഖ് പുറായിലാണ് ഇതിന് വേണ്ട സാമ്പത്തികം പത്ത് ലക്ഷം രൂപ നൽകുന്നത് . പഞ്ചായത്ത്പ്രസിഡന്റ്.വി.കെ വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.പി ജമീല, അബ്ദുള്ള കുമാരാനെല്ലൂർ,ലിസിസ്കറിയ, സജിതോമസ്, ഏബിൾ ഗ്രൂപ്പ് മാനേജർ അഷ്റഫ് കണിയാത്ത്, എന്നിവർ സംസാരിച്ചു.

ചുരത്തിന്‍റെ കാവല്‍ ഭടന്മാര്‍ക്ക് ഇളമുറയുടെ സ്നേഹാദരവ്

English summary
Karassery progenitors started their journey to Delhi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്