എല്‍ഡിഎഫില്‍ തുടരണമോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം: വി ഡി സതീശൻ
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ എം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ കേരള കോൺഗ്രസ് എൽഡിഎഫിൽ തുടരണോയെന്നതിൽ ആലോചന വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇതിൽ, കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ജോസ് കെ മാണിയും കൂട്ടരും ഇക്കാര്യത്തിൽ അഭിപ്രായം പറയുമെന്നാണ് പ്രതീക്ഷയെന്നും വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കെ എം മാണിയുടെ മകൻ ജോസ് കെ മാണി നയിക്കുന്ന പാർട്ടിയെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ചതാണ് ഇടതുമുന്നണി.ആദര്‍ശധീരന്മാരും പുറത്ത് നില്‍ക്കുമ്പോള്‍ അഴിമതിക്കാരനാകുന്നതുമാണ് പതിവ് രീതി. കെ എം മാണിയെ കൂടെ നിർത്തിയിട്ടും ഇടതുമുന്നണി അപമാനിച്ചു.- വി ഡി സതീശൻ പറഞ്ഞു.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

ഇടതുമുന്നണിയിൽ തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേരള കോൺഗ്രസാണ്. ഇക്കാര്യത്തിൽ പാർട്ടിയിലെ നേതാക്കൾ തീരുമാനമെടുക്കട്ടെ. കെഎം മാണി അഴിമതിക്കാരനായിരുന്നതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ അവർക്കൊപ്പം നിൽക്കണോയെന്ന് നേതൃത്വം പുനരാലോചന നടത്തണം - പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications