• search

പത്തനംതിട്ടയില്‍ തകര്‍ന്നത് 550 കിലോമീറ്റര്‍ റോഡുകള്‍; ശരിയാക്കാന്‍ വേണം 426 കോടി

 • By Lekhaka
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പത്തനംതിട്ട: പ്രളയം സംഹാര താണ്ഡവമാടിയ പത്തനംതിട്ട ജില്ലയില്‍ 550 കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ടുണ്ടെന്നും ഇത് നവീകരിക്കുന്നതിന് 426 കോടി രൂപ വേണ്ടി വരുമെന്നും ഭരണാനുമതിക്കായി രേഖകള്‍ സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍കുമാര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രളയക്കെടുതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി റോഡിന്റെ അപകടസാധ്യത പരിശോധിക്കുന്നതിന് പോലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ ചത്തതു മൂലം 4.51 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മൃഗസംരക്ഷണ വകുപ്പ്് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. അംബികാദേവി പറഞ്ഞു. 18.50 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചിട്ടുണ്ട്.

  pic

  കോളനികളും നിര്‍ധനരായ ജനവിഭാഗങ്ങള്‍ താമസിക്കുന്ന വീടുകളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ മുന്‍ഗണന നല്‍കി ശുചീകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. അബൂബക്കര്‍ സിദ്ദീക്കിനും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. രശ്മി മോള്‍ക്കും ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷിനും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ഹുസൈനും കലക്ടര്‍ നിര്‍ദേശം നല്‍കി. സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണത്തിനായി എത്തുമ്പോള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ ആവശ്യമായ സഹായം നല്‍കണം.

  cmsvideo
   സത്യത്തിൽ എന്താണ് പ്രളയത്തിന് കാരണം? | News Of The Day | Oneindia Malayalam
   ചൊവ്വാഴ്ച രാത്രി വരെ ജില്ലയില്‍ 12565 വീടുകള്‍ ശുചീകരിച്ചു. 17704 വീടുകള്‍ ശുചീകരിക്കാന്‍ ബാക്കിയുണ്ട്. 520 പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു. 676 പൊതുസ്ഥലങ്ങള്‍ ശുചീകരിക്കാന്‍ ബാക്കിയുണ്ട്. ഇതുവരെ 1910 കിണറുകള്‍ വൃത്തിയാക്കി. 27383 കിണറുകള്‍ ശുചീകരിക്കാന്‍ ബാക്കിയുണ്ട്. പ്രളയം കൂടുതലായി ബാധിച്ച സ്ഥലം, കൂടുതല്‍ കന്നുകാലികളുള്ള സ്ഥലം എന്നിവ പരിഗണിച്ച് കാലിത്തീറ്റ വീതരണം ചെയ്യണമെന്ന് മൃഗസംരക്ഷണ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രളയ ബാധിത മേഖലയിലെ എല്ലാ സ്‌കൂളുകളിലും കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വിപണിയില്‍ അമിത വില ഈടാക്കുന്നതിനെതിരേ സിവില്‍ സപ്ലൈസ് വകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

   English summary
   550 kilometer roads have been damaged in Pathanamthitta due to the recent flood, said PWD executive engineer Anil Kumar. He also said that atleast 426 crores rupees would be needed for its reconstruction

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more