Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഞെട്ടിച്ചു; ഒറ്റയടിക്ക് 2920 കുതിച്ചു, വെള്ളി വിലയും കൂടി, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ആഗോള വിപണിയിലും വില കൂടി. എല്ലാ കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും വില ഉയര്‍ന്നു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് പുതിയ വിവരം. ഇറാന്‍ യുദ്ധം അവസാനിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിപണിയിലെ മാറ്റം. ഓഹരി വിപണികള്‍ ഉണര്‍ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവുണ്ടായി.

സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍

യുദ്ധം അവസാനിക്കുകയും ഹോര്‍മുസ് പാത വഴി ചരക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കുകയും ചെയ്താല്‍ ക്രൂഡ് ഓയില്‍ വില ഇടിയും. ഇന്ത്യയ്ക്ക് വലിയ സന്തോഷം നല്‍കുന്ന മാറ്റമാണിത്. എന്നാല്‍ ഹോര്‍മുസില്‍ ഇറാന്‍ പുതിയ ഉപാധികള്‍ വയ്ക്കുമോ എന്ന് വ്യക്തമല്ല. ഇന്ത്യന്‍ രൂപ മൂല്യം വര്‍ധിച്ചിട്ടുണ്ട്. ഡോളര്‍ മൂല്യം ഇടിയുകയും ചെയ്തു. റിസര്‍വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിക്കാനിരിക്കുകയാണ്.

goldprice

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2920 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഗ്രാമിന് 365 രൂപയും. ഒരു പവന്‍ ആഭരണത്തിന്റെ വില 112800 രൂപയും ഗ്രാമിന് 14100 രൂപയുമായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ ഗ്രാം വില 260 രൂപയും പത്ത് ഗ്രാമിന് 2600 രൂപയുമായി മുന്നേറി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4800 ഡോളറായി ഉയര്‍ന്നു. ഓഹരി വിപണികള്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.21 രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.12 ലക്ഷം രൂപ വരെ കിട്ടിയേക്കാം. ഡോളര്‍ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ സൂചിക 99ലേക്ക് താഴ്ന്നു. ഇതോടെ മറ്റു കറന്‍സികളുടെ മൂല്യം കൂടി. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന സാഹചര്യമാണ് വിപണിയിലുള്ളത്.

18, 14, 9 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില

ആവശ്യക്കാര്‍ ഏറിയതോടെ സ്വര്‍ണവില ഓരോ നിമിഷവും കുതിക്കുകയാണ്. ഈ വേളയില്‍ താഴ്ന്ന കാരറ്റ് സ്വര്‍ണത്തിന് താല്‍പ്പര്യം ഏറിയേക്കും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11585 രൂപയാണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. പവന് 92680 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9025 രൂപയും പവന് 72200 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5820 രൂപയും പവന് 46560 രൂപയും നല്‍കണം.

സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്‍; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്‍; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും

രൂപയുടെ മൂല്യം 92.68 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില വലിയ ഇടിവ് നേരിട്ടു. ബ്രെന്റ് ക്രൂഡ് ബാരലിന് 94 ഡോളറിലേക്ക് ഇടിഞ്ഞു. ഇതിന് പിന്നാലെയാണ് ഡോളര്‍ മൂല്യം കുറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാന്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതോടെ സ്വര്‍ണവില ഇനിയും ഉയരും.

എന്നാല്‍ പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലിന്റെ ഭാവി അടിസ്ഥാനമാക്കിയാകും വിപണിയിലെ സുസ്ഥിരത. ഏതെങ്കിലും കക്ഷി വെടിനിര്‍ത്തല്‍ അവഗണിച്ച് മുന്നോട്ട് പോയാല്‍ വിപണി താളംതെറ്റും. ഹോര്‍മുസ് പാത തുറന്നാല്‍ ലോക വ്യാപാരം പഴയ പോലെ സുഗമമാകും. ഹോര്‍മുസ് പാത തുറക്കുന്നതിന് ഇറാന്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍ നിര്‍ണായകമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+