കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ നീക്കം

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. കുട്ടികള്‍ക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് കോഴ്‌സുകള്‍ ഇനി തിരഞ്ഞെടുക്കാം. ഇതിനൊരു തടസ്സമായി നില്‍ക്കുന്ന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ വൈകാതെ നിര്‍ത്തലാക്കും. ഇഷ്ടംപോലെ കോളേജുകളുള്ള ഈ സംസ്ഥാനത്ത് ഇനി ഇഷ്ടമില്ലാത്ത കോഴ്‌സ് എടുത്തു പഠിക്കേണ്ട അവസ്ഥ ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഈ പ്രവേശന പരീക്ഷ എന്ന നൂലാമാലയാണ് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നത്. പ്ലസ് ടു പ്രവേശനവും ഇതേ രീതിയിലാണ്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്നു. ഇത് ഒഴിവാക്കാന്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോളേജുകളിലെല്ലാം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മതി ഇനി പ്രവേശനം എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.'

students

കോളേജുകളില്‍ സീറ്റുകള്‍ കുറവും അപേക്ഷകരുടെ എണ്ണം കൂടുതലും ആയ സമയത്താണ് പ്രവേശന പരീക്ഷ എന്ന സമ്പ്രദായം വന്നത്. എന്നാല്‍ ഇപ്പോള്‍ എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത അവസ്ഥയാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ പ്രവേശന പരീക്ഷ നിര്‍ത്തലാക്കിയേ മതിയാകൂ.

കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമായി. ഇനി യുഡിഎഫിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഇത് നടപ്പിലാക്കാം. പ്രവേശന പരീക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം എന്‍ജിനീയറിങ് കോളേജ് അധികൃതര്‍ നേരെത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷ നിര്‍ത്തലാക്കിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ അഭിപ്രായം.

English summary
engineering college management wants to please stop this engineering admission exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X