കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ലിറ്റര്‍ പ്രെട്രോളിന് 200 കിലോ മീറ്റര്‍... ഇതാണ് ഈ വണ്ടിയുടെ മൈലേജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ ആയാലും ബൈക്ക് ആയാലും ഇന്ധനക്ഷമതയില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. എന്നാല്‍ ഇതിന് ഒരു പരുഹാരവുമായിട്ടാണ് തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വരുന്നത്.

ഒരു ലിറ്റര്‍ പ്‌ട്രോള്‍ അടിച്ചാല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനമാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ കാറും ബൈക്കും പോലെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല കെട്ടോ... 'സിംഗിള്‍മാന്‍ ട്രാവലര്‍' ആണ് ഈ വണ്ടി.

Fuel Car

തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ ആറാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ മൂന്ന് പേരാണ് ഇതിന് പിന്നില്‍. ബിബിന്‍ സാരംഗം, റോണിത് സ്റ്റാന്‍ലി, എസ് വിഷ്ണു പ്രസാദ്. ഇന്ധന പ്രതിസന്ധിക്ക് ഇത്തരം വാഹനങ്ങള്‍ നല്ല പ്രതിവിധിയാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വെറുതേ ഒരു വണ്ടി ഉണ്ടാക്കിയതല്ല ഇവര്‍. ഇവരുടെ വാഹനം ഫിലിപ്പീന്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര ഇന്ധനക്ഷമതാ മത്സരത്തിന് വേണ്ടി കപ്പല്‍ കയറുകയാണ്. ഫെബ്രുവരിയിലാണ് മത്സരം. കേരളത്തില്‍ നിന്ന് ഇവരുടെ വണ്ടി മാത്രമേ മത്സരത്തിനുള്ളൂ.

വാഹനത്തിന്‍റെ ഒരു പ്രോട്ടോ ടൈപ്പ് മാത്രമാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. പരമിതികള്‍ മറികടന്ന് കുറച്ച് കൂടി മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ആയിട്ടാണ് വാഹനം നിര്‍മിച്ചത്. അധ്യാപകരായ സന്തോഷ് കുമാറും അന്‍വര്‍ സാദത്തും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ട്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക , പരിസ്ഥിതി കൗണ്‍സിലാണ് സാമ്പത്തിക സഹായം നല്‍കിയത്.

English summary
Worried About Fuel Costs? Kerala Students Develop 200-KM-a-Litre Vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X