കൊച്ചി മെട്രോയ്ക്ക് സേഫ്റ്റി കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ്, ഉടന്‍ ഓടി തുടങ്ങും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. മെട്രോ സുരക്ഷാ കമ്മീഷണറുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മെട്രോ ഓടി തുടങ്ങുന്നത്. മെട്രോ ഉടന്‍ ട്രാക്കിലിറങ്ങുമെന്ന് കെഎംആര്‍എല്‍.

കഴിഞ്ഞ ദിവസം കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം മെട്രോ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു.

kochimetro

ട്രെയിനിന് പുറമെ പാളവും സിഗ്നലും സ്റ്റേഷന്‍ സൗകര്യവുമെല്ലാം റെയില്‍വേ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സേഫ്റ്റി കമ്മീഷണര്‍ കെഎ മനോഹരന്റെ നേതൃത്വത്തിലെ നാലംഗ സംഘമാണ് സുരക്ഷാ പരിശോധനകള്‍ നടത്തിയത്.

ആലുവ മുട്ടം സ്‌റ്റേഷനുകളിലാണ് ആദ്യ പരിശോധന നടത്തിയത്. രണ്ടാം ദിവസം, കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി എന്നിവടങ്ങളിലുമാണ് പരിശോധന നടത്തിയത്. അവസാന ദിവസം ചടങ്ങമ്പുഴ പാര്‍ക്കും പാലാരിവട്ടത്തും പരിശോധന നടത്തി.

English summary
Kochi metro rail.
Please Wait while comments are loading...