കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാന നേതാവിന്റെ കാലൊടിച്ചത് ആര്‍എസ്എസ് മുഖ്യകാര്യവാഹക്! 'സംഘിത്തല്ലിന്' കാരണം?

സജീവന്‍ കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Google Oneindia Malayalam News

കൊച്ചി: ബിജെപി സംസ്ഥാന നേതാവിനെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്ന് സൂചന. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വെണ്ണല സജീവനെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആര്‍എസ്എസ് മുഖ്യകാര്യവാഹകിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സജീവനെ അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മെയ് 7 ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആര്‍എസ്എസ് ഗുണ്ടാ സംഘം ബിജെപി നേതാവിനെ അക്രമിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സജീവന്റെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. സജീവന്‍ കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലോളം പ്രതികള്‍ പിടിയിലെന്ന് സൂചന...

നാലോളം പ്രതികള്‍ പിടിയിലെന്ന് സൂചന...

ആര്‍എസ്എസ് തൃക്കാക്കര മുഖ്യകാര്യവാഹക് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള നാലംഗ ആര്‍എസ്എസ് ഗുണ്ടാ സംഘമാണ് തന്നെ അക്രമിച്ചതെന്ന് വെണ്ണല സജീവന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ ജയചന്ദ്രനടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

ആര്‍എസ്എസ് നേതാക്കളുമായുള്ള പ്രശ്‌നങ്ങള്‍...

ആര്‍എസ്എസ് നേതാക്കളുമായുള്ള പ്രശ്‌നങ്ങള്‍...

വീട്ടില്‍ അതിക്രമിച്ച് കയറിയ ഗുണ്ടാ സംഘം സജീവന്റെ കാല്‍ തല്ലിയൊടിച്ചിരുന്നു. ആര്‍എസ്എസ് പ്രാദേശിക നേതാക്കളുമായുള്ള പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമായതെന്നാണ് സൂചന. സജീവനും ചില പ്രാദേശിക ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

ബിജെപി-ആര്‍എസ്എസ് ബന്ധം വഷളാകുന്നു...

ബിജെപി-ആര്‍എസ്എസ് ബന്ധം വഷളാകുന്നു...

അക്രമണത്തില്‍ മാരകമായി പരിക്കേറ്റ വെണ്ണല സജീവനെ കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ ആര്‍എസ്എസ്-ബിജെപി ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയെ ട്രോളി സോഷ്യല്‍മീഡിയ....

ബിജെപിയെ ട്രോളി സോഷ്യല്‍മീഡിയ....

എറണാകുളത്ത് ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. കൊച്ചി സംഭവത്തെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

English summary
kochi rss attack, police arrested four rss workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X